Tuesday, December 1, 2020

വൈദ്യുതി പോസ്റ്റിൽ നിന്നും വീടിന്റെ സൻഷൈഡിലൂടെ മീറ്റർ ബോർഡിലെത്തുന്ന സർവ്വീസ് വയറിൽ കണക്ടർ ഘടിപ്പിച്ച് മോഷണം; കാടപ്പടിയിൽ വീട്ടിൽ നിന്ന് വൈദ്യുതി മോഷണം പിടികൂടി

Must Read

മഞ്ചേരി മെഡിക്കല്‍ കോളജിലെ കരാര്‍ തൊഴിലാളികളുടെ സൂചന പണിമുടക്ക് പിന്‍വലിച്ചു

മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ കരാര്‍ തൊഴിലാളികള്‍ ഇന്ന് നടത്താന്‍ തീരുമാനിച്ചിരുന്ന സൂചന പണിമുടക്ക് പിന്‍വലിച്ചു. മൂന്ന് മാസമായി ശമ്പളം കിട്ടാത്തതിനെ തുടര്‍ന്നായിരുന്നു സമരം പ്രഖ്യാപിച്ചത്....

കർഷക സമരം; കേന്ദ്രസർക്കാർ വിളിച്ച ചർച്ച ബഹിഷ്‌കരിച്ച് കർഷക സംഘടനകൾ

കേന്ദ്രസർക്കാർ വിളിച്ച ചർച്ച ബഹിഷ്‌കരിച്ച് കർഷക സംഘടനകൾ. സർക്കാർ ക്ഷണിച്ച 32 കർഷക സംഘടനകളും ചർച്ചയിൽ നിന്ന് പിന്മാറി. മുഴുവൻ കർഷക സംഘടനകളെയും ചർച്ചയ്ക്ക് വിളിക്കാതെ...

ഉത്തര കൊറിയൻ പരമാധികാരി കിം ജോങ് ഉന്നിനും കുടുബവും കൊവിഡ് വാക്‌സിൽ സ്വീകരിച്ചതായി റിപ്പോർട്ടുകൾ

ഉത്തര കൊറിയൻ പരമാധികാരി കിം ജോങ് ഉന്നിനും കുടുബത്തിനും കൊവിഡ് വാക്സിന്റ പരീക്ഷണ ഘട്ടത്തിലുള്ള ഡോസ് നൽകിയതായി റിപ്പോർട്ടുകൾ. ജാപ്പനീസ് രഹസ്യാന്വേഷണ വൃത്തങ്ങ ഉദ്ധരിച്ച് യു.എസ്....

പെരുവള്ളൂർ: കാടപ്പടിയിൽ വീട്ടിൽ നിന്ന് വൈദ്യുതി മോഷണം പിടികൂടി. വൈദ്യുതി വിഭാഗം വിജലൻസും ആന്റി പവർ തെഫ്ട് സ്‌ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് പെരുവള്ളൂർ ഇല്ലത്തുമാട് സ്വദേശി ജാഫറിന്റെ വീട്ടിൽ നിന്നും വൈദ്യുതിമോഷണം പിടികൂടിയത്.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വൈദ്യുതി പോസ്റ്റിൽ നിന്നും വീടിന്റെ സൻഷൈഡിലൂടെ മീറ്റർ ബോർഡിലെത്തുന്ന സർവ്വീസ് വയറിൽ കണക്ടർ ഘടിപ്പിച്ചായിരുന്നു മോഷണം. ഇവിടെനിന്നും പ്രത്യേക പൈപ്പ് ഉപയോഗിച്ചായിരുന്നു വൈദ്യുതി അടുക്കള ഭാഗത്തേക്ക് എത്തിച്ചിരുന്നത്.

ഇരുനിലയിലുള്ള വീട്ടിൽ ഇലക്ട്രിക് ഓട്ടോ, എസി എന്നിവ അടക്കം വൈദ്യുതി ഏറെ ആവശ്യമുള്ള ഉപകരണങ്ങളുമുണ്ടായിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ 3,62,000 രൂപ കെ എസ് ഇ ബി പിഴ ഇടാക്കി. ഇതിന് പുറമേ നാൽപതിനായിരം രൂപ സർക്കാറിനും അടക്കേണ്ടി വരും. വീട്ടിലെ വൈദ്യുതി ബന്ധം കെ എസ് ഇ ബി വിച്ഛേദിച്ചു.

ഇതുമായി ബന്ധപ്പെട്ട് വൈദ്യുതി വിഭാഗം തേഞ്ഞിപ്പലം പൊലിസിൽ പരാതി നൽകി. വൈദ്യുതി വിഭാഗം ആവശ്യപ്പെട്ട നിശ്ചിത തിയ്യതിക്കുള്ളിൽ പിഴയടച്ചില്ലെങ്കിൽ വീട്ടുടമസ്ഥനെതിരെ കേസെടുത്ത് കോടതിയിൽ ഹാജരാക്കുമെന്ന് തേഞ്ഞിപ്പലം സിഐ ജി ബാല ചന്ദ്രൻ പറഞ്ഞു.

മാസങ്ങൾക്ക് മുമ്പ് സമാനമായി പ്രദേശത്തെ മറ്റൊരു വീട്ടിലും വൻതോതിലുള്ള മോഷണം നടന്നിരുന്നു. അന്ന് റീഡിംഗ് എടുക്കാനായെത്തിയ ഉദ്യാഗസ്ഥന്റെ പരാതിയിൽ നടത്തിയ പരിശോധനയിലായിരുന്നു മോഷണം കണ്ടെത്തിയത്.

English summary

Power theft from house in Kadapadi caught

Leave a Reply

Latest News

മഞ്ചേരി മെഡിക്കല്‍ കോളജിലെ കരാര്‍ തൊഴിലാളികളുടെ സൂചന പണിമുടക്ക് പിന്‍വലിച്ചു

മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ കരാര്‍ തൊഴിലാളികള്‍ ഇന്ന് നടത്താന്‍ തീരുമാനിച്ചിരുന്ന സൂചന പണിമുടക്ക് പിന്‍വലിച്ചു. മൂന്ന് മാസമായി ശമ്പളം കിട്ടാത്തതിനെ തുടര്‍ന്നായിരുന്നു സമരം പ്രഖ്യാപിച്ചത്....

കർഷക സമരം; കേന്ദ്രസർക്കാർ വിളിച്ച ചർച്ച ബഹിഷ്‌കരിച്ച് കർഷക സംഘടനകൾ

കേന്ദ്രസർക്കാർ വിളിച്ച ചർച്ച ബഹിഷ്‌കരിച്ച് കർഷക സംഘടനകൾ. സർക്കാർ ക്ഷണിച്ച 32 കർഷക സംഘടനകളും ചർച്ചയിൽ നിന്ന് പിന്മാറി. മുഴുവൻ കർഷക സംഘടനകളെയും ചർച്ചയ്ക്ക് വിളിക്കാതെ പങ്കെടുക്കില്ലെന്ന് പഞ്ചാബ് കിസാൻ സംഘർഷ് സമിതി...

ഉത്തര കൊറിയൻ പരമാധികാരി കിം ജോങ് ഉന്നിനും കുടുബവും കൊവിഡ് വാക്‌സിൽ സ്വീകരിച്ചതായി റിപ്പോർട്ടുകൾ

ഉത്തര കൊറിയൻ പരമാധികാരി കിം ജോങ് ഉന്നിനും കുടുബത്തിനും കൊവിഡ് വാക്സിന്റ പരീക്ഷണ ഘട്ടത്തിലുള്ള ഡോസ് നൽകിയതായി റിപ്പോർട്ടുകൾ. ജാപ്പനീസ് രഹസ്യാന്വേഷണ വൃത്തങ്ങ ഉദ്ധരിച്ച് യു.എസ്. അനലിസ്റ്റായ ഹാരി കസ്യാനിസ് പ്രസിദ്ധീകരിച്ച 19...

പിണറായി വിജയന്‍റേത് ഏകാധിപത്യ മനോഭാവമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

പിണറായി വിജയന്‍റേത് ഏകാധിപത്യ മനോഭാവമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷത്തോടും സ്വന്തം പാര്‍ട്ടിയോടും പിണറായി ചര്‍ച്ച ചെയ്യുന്നില്ല, അന്വേഷണ ഏജന്‍സികള്‍ക്കെതിരെ സമരം ചെയ്തിട്ട് കാര്യമില്ല. കെ.എസ്.എഫ്.ഇ റെയ്ഡ് നടത്തിയത് പിണറായിയുടെ വിജിലന്‍സെന്നും...

എന്‍.സി.പി വനിതാ നേതാവിനെ ബൈക്കിലെത്തിയ സംഘം കുത്തിക്കൊലപ്പെടുത്തി

എന്‍.സി.പി വനിതാ നേതാവിനെ ബൈക്കിലെത്തിയ അജ്ഞാത സംഘം കുത്തിക്കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. വനിതകളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന യശസ്വിനി മഹിള ബ്രിഗേഡ് എന്ന പ്രാദേശിക സംഘടനയുടെ...

More News