Tuesday, July 27, 2021

വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ വാഹനത്തിനു മുന്നിൽ മരം വീണു;കനത്ത മഴയത്ത് മന്ത്രിയും സംഘവും അര മണിക്കൂറിലേറെ കാട്ടിൽ കുടുങ്ങി

Must Read

അതിരപ്പിള്ളി: വിനോദ സഞ്ചാര കേന്ദ്രത്തിൽ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ വാഹനത്തിനു മുന്നിൽ മരം വീണു. കനത്ത മഴയത്ത് മന്ത്രിയും സംഘവും അര മണിക്കൂറിലേറെ കാട്ടിൽ കുടുങ്ങി.

പെരിങ്ങൽക്കുത്ത് പവർഹൗസ് സന്ദർശിക്കാൻ പോയ മന്ത്രിയുടെ വാഹനം എത്തുന്നതിന് തൊട്ടുമുൻപാണ് കനത്ത കാറ്റിലും മഴയിലും മരം കടപുഴകി റോഡിലേക്ക് വീണത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ അതിരപ്പിള്ളിയുടെ പ്രവേശനകവാടം കഴിഞ്ഞ് ഉടനെയാണ് മരം വീണത്.

വിവരമറിഞ്ഞ് ചാർപ്പ സ്റ്റേഷനിലെ വനപാലകരും പോലീസും വനസംരക്ഷണ സമിതി അംഗങ്ങളും എത്തി മരം മുറിച്ചുനീക്കുകയായിരുന്നു. തുടർന്ന് മന്ത്രിയും സംഘവും പെരിങ്ങൽക്കുത്തിലേക്ക് പുറപ്പെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഷോളയാർ പവർ ഹൗസിന് സമീപവും മരം വീണിരുന്നു. മഴ കനത്തതോടെ ആനമല റോഡിൽ മരങ്ങൾ വീഴുന്നത് പതിവായിട്ടുണ്ട്.

Leave a Reply

Latest News

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നിര്‍ദ്ദേശത്തിലാണ് സംഭവം നടന്നതെന്ന് അറസ്റ്റില്‍...

More News