Monday, January 17, 2022

പോത്തൻകോട് അച്ഛനേയും മകളേയും മർദിച്ച ഗുണ്ടാസംഘം അതേദിവസം മറ്റൊരു യുവാവിനേയും കൂട്ടുകാരേയും മർദിച്ചതായി വെളിപ്പെടുത്തൽ

Must Read

പോത്തൻകോട് അച്ഛനേയും മകളേയും മർദിച്ച ഗുണ്ടാസംഘം അതേദിവസം മറ്റൊരു യുവാവിനേയും കൂട്ടുകാരേയും മർദിച്ചതായി വെളിപ്പെടുത്തൽ. ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് തിരുവനന്തപുരം മെഡിക്കൽ കേളേജിൽ ചികിത്സയിലാണ്. മർദിച്ചത് ഫൈസലും സംഘവുമാണെന്ന് മർദനമേറ്റ യുവാവും കൂട്ടുകാരും പ്രതികരിച്ചു.

ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് പോത്തൻകോട് ജംഗ്ഷനിൽ അച്ഛനും മകളും ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായത്. ഇതിന് തൊട്ടുപിന്നാലെയാണ് ഗുണ്ടകൾ പോത്തൻകോടുള്ള ബാറിന് മുന്നിലെത്തി പ്രശ്നങ്ങളുണ്ടാക്കി യുവാവിനെ ആക്രമിച്ചത്. രാത്രി പത്ത് മണിയോടെയാണ് ഈ സംഭവം. നാല് ബിയർ കുപ്പി തലയിൽ അടിച്ചുപൊട്ടിച്ച് അതിക്രൂരമായാണ് ഗുണ്ടാ സംഘം യുവാവിനെ ആക്രമിച്ചത്. ഇതിനുശേഷം നെഞ്ചിന് താഴെ കുപ്പി കുത്തിയിറക്കുകയും ചെയ്തു. പരിക്കേറ്റ യുവാവിനെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ഉടൻതന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ബാറിന് മുന്നിൽവെച്ച് പെട്ടെന്നായിരുന്നു അക്രമണമെന്നും എന്തിനാണ് തങ്ങളെ മർദിച്ചതെന്ന് പോലും മനസിലായില്ലെന്നും മർദനമേറ്റ യുവാവിന്റെ സുഹൃത്തുക്കൾ പറഞ്ഞു. ബിയർ വാങ്ങി ഇറങ്ങിയപ്പോൾ പെട്ടെന്നൊരു കാർ മുന്നിൽവന്നു നിന്നു. മൂന്ന് പേർ കാറിൽ നിന്നിറങ്ങി തങ്ങളുടെ കൈവശമുള്ള ബിയർ പിടിച്ചുവാങ്ങി ഭിഷണിപ്പെടുത്തി. പ്രശ്നമുണ്ടാക്കാതെ വണ്ടിയെടുത്ത് പോകാൻ ഒരുങ്ങിയപ്പോൾ ഗുണ്ടാസംഘം ബിയർകുപ്പി വെച്ച് തന്റെ തലയ്ക്ക് അടിച്ചു. ഇതു ചോദിക്കാൻ ചെന്നപ്പോഴാണ് ചേട്ടനേയും ആക്രമിച്ചത്. സമീപമുള്ള ആളുകൾ ഇവിടേക്ക് വരാതിരിക്കാൻ റോഡിൽ ബിയർകുപ്പി എറിഞ്ഞുപൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അക്രമണിത്തിന് ശേഷം സംഘം ധൃതിയിൽ കാർ എടുത്തുകൊണ്ടുപോയെന്നും യുവാവിന്റെ സുഹൃത്ത് പറഞ്ഞു.

സംഭവം പുറത്തുപറയാൻ ഭയമായതിനാൽ ബൈക്ക് അപകടത്തിൽ മുറിവ് പറ്റിയതാണെന്നാണ് ഇവർ ആശുപത്രിയിൽ പറഞ്ഞത്. പിന്നീട് പോത്തൻകോട് ജംഗ്ഷനിൽ അച്ഛനേയും മകളേയും ആക്രമിച്ച വിവരങ്ങൾ പുറത്തുവന്നതോടെയാണ് ഇതേ സംഘമാണ് തങ്ങളെയും മർദിച്ചതെന്ന് ഇവർ തിരിച്ചറിഞ്ഞത്. അതേസമയം യുവാവ് പോലീസിൽ ഇതുസംബന്ധിച്ച പരാതി ഇതുവരെ നൽകിയിട്ടില്ല. ഉടൻതന്നെ പരാതി നൽകുമെന്നാണ് ഇവർ പറയുന്നത്.

Leave a Reply

Latest News

പഞ്ചാബിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി നീട്ടി; തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗത്തിൽ; നടപടി പഞ്ചാബിലെ രാഷ്ട്രീയ പാർട്ടികളുടെ ആവശ്യത്തെ തുടർന്ന്

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി നീട്ടി. ഫെബ്രുവരി 14ന് നടക്കേണ്ട തെരഞ്ഞെടുപ്പ് ഫെബ്രുവരി 20ലേക്കാണ് നീട്ടിയത്. തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗത്തിലാണ് തീരുമാനം. പഞ്ചാബിലെ വിവിധ രാഷ്ട്രീയ...

More News