കൊല്ലം : തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്കെതിരെ പോസ്റ്റര്‍ പ്രതിഷേധം.പെയ്മെന്റ് റാണി ബിന്ദു കൃഷ്ണയെ പ്രസിഡന്ര് സ്ഥാനത്തു നിന്നും പുറത്താക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നാണ് പോസ്റ്ററിലെ ആവശ്യം. ബിന്ദു കൃഷ്ണ ബിജെപി ഏജന്റെന്നും ആരോപിക്കുന്നുണ്ട്.
സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കൊല്ലം ഡിസിസി, ആര്‍എസ് പി ഓഫീസുകള്‍ക്ക് മുന്നിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് കോണ്‍ഗ്രസ് കനത്ത തിരിച്ചടി നേരിട്ടിരുന്നു.
English summary
Poster protest against Kollam DCC president Bindu Krishna after the local body election defeat