Thursday, December 2, 2021

മരിച്ചനിലയിൽ കണ്ടെത്തിയ എ.ആർ. ക്യാമ്പിലെ എ.എസ്‌.ഐ.യുടെ വയറ്റിൽ കറുത്ത നിറത്തിലുള്ള ദ്രാവകമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

Must Read

മരിച്ചനിലയിൽ കണ്ടെത്തിയ എ.ആർ. ക്യാമ്പിലെ എ.എസ്‌.ഐ. കുറിച്ചി കാലായിപ്പടി ശ്രുതിഭവനിൽ മധുസൂദനൻ നായരുടെ (53) വയറ്റിൽ കറുത്ത നിറത്തിലുള്ള ദ്രാവകമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മരണകാരണം ഹൃദയാഘാതം മൂലമല്ലെന്നും കോവിഡ് പോസിറ്റീവായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ ദ്രാവകമാണോ കോവിഡാണോ മരണകാരണമെന്നു കണ്ടെത്തുന്നതിനായി ശാസ്ത്രീയപരിശോധനയ്‌ക്കൊരുങ്ങുകയാണ് ചിങ്ങവനം പോലീസ്. ദ്രാവകം എറാണകുളം ഫോറൻസിക് ലാബിലേയ്ക്ക് വെള്ളിയാഴ്ച അയയ്ക്കും. ചികിത്സയുടെ ഭാഗമായി ആയുർവേദ മരുന്നുകൾ കഴിക്കുന്ന ശീലമുണ്ടായിരുന്നതായി പോലീസ് പറയുന്നു. കഴിഞ്ഞദിവസം ഹോട്ടലിലെ ടെറസിനുമുകളിലെ ഷെഡ്ഡിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംസ്‌കാരം നടത്തി.

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News