തണ്ണീർച്ചാൽ പാർക്കിന് സമീപം റോഡരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെ കുടുക്കിയത് പോസ്റ്റ്മോർട്ടം റിപ്പോർട്ടും സിസിടിവി ദൃശ്യങ്ങളും

0

തൃപ്പൂണിത്തുറ: തണ്ണീർച്ചാൽ പാർക്കിന് സമീപം റോഡരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെ കുടുക്കിയത് പോസ്റ്റ്മോർട്ടം റിപ്പോർട്ടും സിസിടിവി ദൃശ്യങ്ങളും.

തൃ​പ്പൂ​ണി​ത്തു​റ തെ​ക്കും​ഭാ​ഗം ചി​ത്രാ ന​ഗ​റി​ൽ മൂ​ർ​ക്ക​നാ​ട്ടി​ൽ മ​നോ​ജാ​ണ് (40) കൊ​ല്ല​പ്പെ​ട്ട​ത്. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ കൊ​ല​പാ​ത​ക​മെ​ന്ന് തെ​ളി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് 24 മ​ണി​ക്കൂ​ർ തി​ക​യും മു​ൻ​പാ​ണ് പ്ര​തി​യാ​യ ഇ​രു​മ്പ​നം പു​തി​യ റോ​ഡി​ൽ ഇ​ള​മ​ന​തോ​പ്പി​ൽ വി​ഷ്ണു ടി. ​അ​ശോ​ക​നെ(26) ഹി​ൽ പാ​ല​സ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ അ​ഞ്ചി​ന് രാ​ത്രി ചി​ത്ര​പ്പു​ഴ​യി​ൽ വ​ച്ച് ന​ട​ന്ന സം​ഭ​വ​ത്തി​ന് ദൃ​ക്സാ​ക്ഷി​ക​ൾ ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ലും സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന്‍റെ ജോ​ലി എ​ളു​പ്പ​മാ​ക്കി.

പോ​ലീ​സി​ന്‍റെ സം​ശ​യം ഉ​റ​പ്പി​ച്ച്പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്
മ​നോ​ജ് വി​വ​സ്ത്ര​നാ​യി മ​രി​ച്ച് കി​ട​ന്ന രീ​തി പ്ര​ഥ​മ​ദൃ​ഷ്ട്യാ സം​ശ​യ​മു​ള​വാ​ക്കു​ന്ന​താ​യി​രു​ന്നെ​ങ്കി​ലും ഒ​രു കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ സാ​ധി​ക്കു​മാ​യി​രു​ന്നി​ല്ല.

എ​ന്നാ​ൽ പോ​ലീ​സി​നു​ണ്ടാ​യ സം​ശ​യ​ത്തെ തു​ട​ർ​ന്ന് അ​ന്നു​ത​ന്നെ സ​മീ​പ​ത്തെ സി​സി​ടി​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ച് സം​ഭ​വ സ​മ​യ​ത്തു​ണ്ടാ​യ ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ചി​രു​ന്നു.

ആ ​ദൃ​ശ്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട​വ​രെ​ക്കു​റി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് പെ​ട്ടെ​ന്നു​ള്ള അ​റ​സ്റ്റി​ലേ​ക്കെ​ത്തി​ച്ച​ത്.മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ബു​ധ​നാ​ഴ്ച കി​ട്ടി​യ ഉ​ട​നെ ത​ന്നെ ഇ​യാ​ളെ പ്ര​തി വി​ഷ്ണു​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. തൃ​ക്കാ​ക്ക​ര അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പി.​വി. ബേ​ബി​യും സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

പെ​ൺ​കു​ട്ടി​യോ​ട് മോ​ശ​മാ​യിസം​സാ​രി​ച്ച​ത് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ചു
ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പോ​ലീ​സ് സ​ർ​ജ​ൻ ഡോ​ക്ട​ർ ഉ​മേ​ഷ്‌ ന​ട​ത്തി​യ പോ​സ്റ്റ്മോ​ർ​ട്ടം പ​രി​ശോ​ധ​ന​യി​ലാ​ണ് കൊ​ല​പാ​ത​ക​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്.

ക​ഴി​ഞ്ഞ അ​ഞ്ചി​ന് സ​ന്ധ്യ​യോ​ടെ വി​ഷ്ണു​വും പ്ര​തി​ശ്രു​ത വ​ധു​വും വ​ഴി​യ​രി​കി​ൽ വ​ർ​ത്ത​മാ​നം പ​റ​ഞ്ഞ് നി​ൽ​ക്കു​മ്പോ​ൾ അ​ത് വ​ഴി മ​ദ്യ ല​ഹ​രി​യി​ൽ വ​ന്ന മ​നോ​ജ് പെ​ൺ​കു​ട്ടി​യോ​ട് മോ​ശ​മാ​യി സം​സാ​രി​ച്ച​താ​ണ് യു​വാ​വി​നെ പ്ര​കോ​പി​പ്പി​ച്ച​തും കൊ​ല​യി​ലേ​യ്ക്കെ​ത്തി​യ​തും.

മ​നോ​ജി​ന്‍റെ തൊ​ണ്ട​യി​ലേ​റ്റ ഇ​ടി​യാ​ണ് മ​ര​ണ​കാ​ര​ണ​മാ​യ​ത്. ത​ല​യ്ക്ക് പി​ന്നി​ൽ വ​ണ്ടി​യു​ടെ താ​ക്കോ​ൽ കൂ​ട്ടി ഇ​ടി​ച്ച​തും ആ​ഘാ​ത​മാ​യി. ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ത​ന്നെ പ്ര​തി കു​റ്റ​മേ​റ്റ് പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഹി​ൽ​പാ​ല​സ് സി​ഐ കെ.​ജി. അ​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ എ​സ്ഐ​മാ​രാ​യ കെ. ​അ​നി​ല, ഓ​മ​ന​ക്കു​ട്ട​ൻ, എ​എ​സ്ഐ മാ​രാ​യ സ​ജീ​ഷ്, എം.​ജി. സ​ന്തോ​ഷ് , സ​ന്തോ​ഷ്, ഷാ​ജി, സ​തീ​ഷ്കു​മാ​ർ, സി​പി​ഒ അ​നീ​ഷ് തു​ട​ങ്ങി​യ​വ​ർ ഉ​ണ്ടാ​യി​രു​ന്നു.

Leave a Reply