Sunday, December 5, 2021

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ വീഴ്ച വരുത്തിയതിന് ജി സുധാകരനെതിരെ നടപടിയെടുക്കാൻ സാധ്യത

Must Read

തിരുവനന്തപുരം: അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ വീഴ്ച വരുത്തിയതിന് ജി സുധാകരനെതിരെ നടപടിയെടുക്കാൻ സാധ്യത. അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് സിപിഎം സംസ്ഥാന സമിതിയ്ക്ക് മുമ്പാകെ സമർപ്പിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സുധാകരന് വീഴ്ചയുണ്ടായെന്ന് കമ്മിഷന്‍ വിലയിരുത്തി റിപ്പോർട്ട് നൽകി.

കുടുംബ യോഗങ്ങൾക്ക് പകരം പൊതുയോഗങ്ങളാക്കി, സ്ഥാനാർഥിയെ അനുകൂലമായി അവതരിപ്പിച്ചില്ല തുടങ്ങിയ പരാതികളും സുധാകരനെതിരെ ഉണ്ടായിരുന്നു. എളമരം കരീമും കെ ജെ തോമസും അംഗങ്ങളായുള്ള കമ്മീഷന്‍റെ റിപ്പോർട്ടാണ് സമിതിക്ക് മുന്നിലുള്ളത്. ഉച്ചയ്ക്കു ശേഷം നടപടിയില്‍ ചര്‍ച്ച നടത്തും.

അതേസമയം സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണൻ തിരിച്ചു വന്നേക്കും. ഇതിലും ഉച്ചകഴിഞ്ഞു തീരുമാനം ഉണ്ടാവും. ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചതോടെ സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങി എത്താന്‍ കോടിയേരിക്കുണ്ടായിരുന്ന ധാര്‍മിക തടസം നീങ്ങിയിരുന്നു.

Leave a Reply

Latest News

ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ

തൊടുപുഴ: ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. കോലാനി പാറക്കടവ് കുളങ്ങാട്ടു ഷാഫിയാണു (29)...

More News