Thursday, May 13, 2021

തൂത്തുക്കുടിയിലെ അടച്ചുപൂട്ടിയ സ്റ്റെർലൈറ്റ് ഓക്സിജൻ പ്ലാന്‍റ് തുറക്കാൻ സാധ്യത

Must Read

ചെന്നൈ: ഓക്സിജൻ ക്ഷാമം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, തൂത്തുക്കുടിയിലെ അടച്ചുപൂട്ടിയ സ്റ്റെർലൈറ്റ് ഓക്സിജൻ പ്ലാന്‍റ് തുറക്കാൻ സാധ്യത. പ്ലാന്‍റ് തുറക്കുന്ന കാര്യം ചർച്ച ചെയ്യാൻ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി സർവകക്ഷിയോഗം വിളിച്ചു.

സ്റ്റെ​ർ​ലൈ​റ്റ് കോ​പ്പ​ർ യൂ​ണി​റ്റ് ഏ​റ്റെ​ടു​ക്കാ​നും കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന​തി​നാ​യി പ്ലാ​ന്‍റി​ന്‍റെ ഓ​ക്സി​ജ​ൻ ഉ​ൽ​പാ​ദ​ന ശേ​ഷി ഉ​പ​യോ​ഗി​ക്കാ​നും സു​പ്രീം കോ​ട​തി സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് നി​ർ​ദ്ദേ​ശി​ച്ച​തി​നെ തു​ട​ർ​ന്നാ​ണി​ത്.

നേ​ര​ത്തെ, പ്ലാ​ന്‍റ് തു​റ​ക്കാ​ത്ത​തി​ൽ സു​പ്രീം കോ​ട​തി ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​നെ അ​തൃ​പ്തി അ​റി​യി​ച്ചി​രു​ന്നു. ഓ​ക്സി​ജ​ൻ ക്ഷാ​മം മൂ​ലം ജ​ന​ങ്ങ​ൾ മ​രി​ച്ചു​വീ​ഴു​മ്പോ​ൾ പ്ലാ​ന്‍റ് തു​റ​ക്കാ​ൻ അ​നു​മ​തി ന​ല്കാ​ത്ത​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് കോ​ട​തി നി​രീ​ക്ഷി​ച്ച​ത്.

ഇ​പ്പോ​ള​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ 1,050 ട​ൺ ഓ​ക്സി​ജ​ൻ ഉ​ത്പാ​ദി​പ്പി​ക്കാ​ൻ പ്ലാ​ന്‍റി​ന് ക​ഴി​യു​മെ​ന്ന് സ്റ്റെ​ർ​ലൈ​റ്റ് മാ​നേ​ജ്മെ​ന്‍റ് സു​പ്രീം കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്.

2018ൽ ​വേ​ദാ​ന്ത ഗ്രൂ​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്റ്റെ​ർ​ലൈ​റ്റ് പ്ലാ​ന്‍റ് പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ളെ​ത്തു​ട​ർ​ന്നാ​ണ് അ​ട​ച്ചു​പൂ​ട്ടി​യ​ത്. പ്ലാ​ന്‍റ് പൂ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രേ ന​ട​ത്തി​യ പോ​ലീ​സ് വെ​ടി​വ​യ്പ്പി​ൽ 13 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.

English summery

Possibility to open closed Sterlite oxygen plant in Thoothukudi

Leave a Reply

Latest News

ലോക്ക്ഡൗണിൽ ആരും ബുദ്ധിമുട്ടരുത്; പി.കെ.വി ട്രസ്റ്റ് കൂടെയുണ്ട്, സമൂഹ അടുക്കള തുടങ്ങി; ആദ്യ ദിനം തന്നെ ഭക്ഷണം വിതരണം ചെയ്തത് നൂറോളം പേർക്ക്

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ പലരും പല രീതിയിൽ ബുദ്ധിമുട്ടുകയാണ്. ഇതിനിടെ കുറെ നല്ല വാർത്തകളും പുറത്തു വരുന്നുണ്ട്. അത്തൊരത്തിലൊരു വാർത്തയാണ് പുല്ലുവഴിയിൽ നിന്നും പുറത്തു വരുന്നത്.അടച്ചിടൽകാലത്ത് രായമംഗലം...

More News