Wednesday, January 20, 2021

ലോകത്തിലെ ഏറ്റവും നീണ്ട ഡ്രിഫ്​റ്റിങ്; റെക്കോർഡിട്ട്​ പോർഷെ ടൈകാൻ

Must Read

കെവി തോമസ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കെ നിലപാട് വ്യക്തമാക്കി സിപിഎം

കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവ് കെവി തോമസ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കെ നിലപാട് വ്യക്തമാക്കി സിപിഎം. കെവി...

ഇലക്‌ട്രിക് വർക്‌ഷോപ്പിലെ ജീവനക്കാരൻ ലോറിക്കും തെങ്ങിനുമിടയിൽ കുടുങ്ങി മരിച്ചു

തിരുനാവായ: ഇലക്‌ട്രിക് വർക്‌ഷോപ്പിലെ ജീവനക്കാരൻ ലോറിക്കും തെങ്ങിനുമിടയിൽ കുടുങ്ങി മരിച്ചു. പുറത്തൂർ എടക്കനാട് പുളിയംപറമ്പിൽ പ്രകാശന്റെ മകൻ ആകാശ് (18) ആണ് മരിച്ചത്.

കോവിഡ് വിവര വിശകലനത്തിനു സ്പ്രിന്‍ക്ലര്‍ കമ്പനിയെ ഉള്‍പ്പെടുത്തിയത് ഐടി വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനോ അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസോ അറിയാതെയെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം : കോവിഡ് വിവര വിശകലനത്തിനു സ്പ്രിന്‍ക്ലര്‍ കമ്പനിയെ ഉള്‍പ്പെടുത്തിയത് ഐടി വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനോ അന്നത്തെ ചീഫ് സെക്രട്ടറി...

 

ലോകത്തിൽ ഏറ്റവും കൂടുതൽ സമയം നീണ്ടുനിന്ന ഡ്രിഫ്​റ്റിങ് ​(വാഹനം തെന്നി നീങ്ങൽ) എന്ന റെക്കോർഡ്​ ഇനി പോർഷെ ടൈകാന്​ സ്വന്തം. വൈദ്യുത വാഹനങ്ങളുടെ കാര്യത്തിലാണ്​ ടൈകാൻ പുതിയ നാഴികക്കല്ല്​ പിന്നിട്ടത്​. ജർമ്മനിയിലെ ഹോക്കെനേം റേസ് സർക്യൂട്ടിലെ പോർഷെ എക്​സ്​പീരിയൻസ് സെൻററിലാണ്​ റെക്കോർഡ്​ പ്രകടനം നടന്നത്​. വൃത്താകൃതിയിലുള്ള ‘വെറ്റ് സർക്കിൾ’ സ്‌കിഡ് പാനിലാണ് ശ്രമം നടന്നത്. ഗിന്നസ്​ പ്രതിനിധികളും പ്രകടനം വിലയിരുത്താനെത്തിയിരുന്നു. ഒരു ഇലക്ട്രിക് കാറിലെ ഏറ്റവും ദൈർഘ്യമേറിയ ഡ്രിഫ്റ്റ്​ നടത്താൽ ടൈകാനായി. 42.171 കിലോമീറ്റർ ദൂരം ടൈകാൻ നനഞ്ഞ പ്രതലത്തിലൂടെ ഡ്രിഫ്​റ്റ്​ ചെയ്​ത്​ പുതിയ ലോക റെക്കോർഡ് സ്ഥാപിച്ചു.
പോർഷെ എക്​സ്​പീരിയൻസ് സെൻററി​െൻറ ചീഫ് ഇൻസ്ട്രക്​ടർ ഡെന്നിസ് റെറ്റെറയാണ്​ വാഹനം ഒാടിച്ചത്​. ടൈകാൻ ആർ‌ഡബ്ല്യുഡി മോഡലാണ്​ പ്രകടനത്തിന്​ ഉപയോഗിച്ചത്​. ഈ മോഡൽ നിലവിൽ ചൈനയിൽ വിൽപ്പനയ്‌ക്കെത്തിയിട്ടുണ്ട്​. ‘സ്റ്റിയറിംഗ് ഉപയോഗിച്ച് ഡ്രിഫ്റ്റ് നിയന്ത്രിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഇത് ആക്​സിലറേറ്റർ പെഡൽ ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ കാര്യക്ഷമമാണ്. ഒപ്പം സ്പിന്നിംഗ് സാധ്യത കുറയ്ക്കുകയും ചെയ്യുന്നു’-പ്രകടനശേഷം റെറ്റെറ പറഞ്ഞു. 55 മിനിറ്റും 210 ലാപുകളും പിന്നിടുന്നതായിരുന്നു റെക്കോർഡ്​ പ്രകടനം.
പോർഷെയുടെ ആദ്യ ഇ.വിയാണ് ടൈകാൻ​. കോവിഡ്​ മൂലം ടൈകാ​െൻറ ലോഞ്ചിങ്​ കമ്പനി മാറ്റിവച്ചിരിക്കുകയാണ്​. ഈ വർഷാവസാനത്തോടെ ഇന്ത്യയിലേക്ക് വാഹനം കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചിരുന്നു. റിയർ-വീൽ-ഡ്രൈവ് പതിപ്പ് ഇന്ത്യയിലേക്ക് വരുമോ എന്നതിനെക്കുറിച്ച് നിലവിൽ സൂചനയൊന്നുമില്ല. 625 എച്ച്പി ടർബോയും 760 എച്ച്പി ടർബോ എസും വാഹനം വാഗ്​ദാനം ചെയ്യുന്നാണ്​ പ്രതീക്ഷ The Porsche Tycoon now holds the record for the longest drifting time in the world. Tycoon has reached a new milestone in the field of electric vehicles. In Germany

Leave a Reply

Latest News

കെവി തോമസ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കെ നിലപാട് വ്യക്തമാക്കി സിപിഎം

കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവ് കെവി തോമസ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കെ നിലപാട് വ്യക്തമാക്കി സിപിഎം. കെവി...

ഇലക്‌ട്രിക് വർക്‌ഷോപ്പിലെ ജീവനക്കാരൻ ലോറിക്കും തെങ്ങിനുമിടയിൽ കുടുങ്ങി മരിച്ചു

തിരുനാവായ: ഇലക്‌ട്രിക് വർക്‌ഷോപ്പിലെ ജീവനക്കാരൻ ലോറിക്കും തെങ്ങിനുമിടയിൽ കുടുങ്ങി മരിച്ചു. പുറത്തൂർ എടക്കനാട് പുളിയംപറമ്പിൽ പ്രകാശന്റെ മകൻ ആകാശ് (18) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ...

കോവിഡ് വിവര വിശകലനത്തിനു സ്പ്രിന്‍ക്ലര്‍ കമ്പനിയെ ഉള്‍പ്പെടുത്തിയത് ഐടി വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനോ അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസോ അറിയാതെയെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം : കോവിഡ് വിവര വിശകലനത്തിനു സ്പ്രിന്‍ക്ലര്‍ കമ്പനിയെ ഉള്‍പ്പെടുത്തിയത് ഐടി വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനോ അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസോ അറിയാതെയെന്ന് റിപ്പോര്‍ട്ട്. എല്ലാം...

നിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം അടുത്ത മാസം അവസാനം ഉണ്ടായേക്കും

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം അടുത്ത മാസം അവസാനം ഉണ്ടായേക്കും. തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് രാഷ്ട്രീയപാര്‍ട്ടികള്‍ അടക്കമുള്ളവരുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ മാസം അവസാനത്തോടെ ചര്‍ച്ച തുടങ്ങും. ചര്‍ച്ചകള്‍ക്കായി...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത ശേഷം ജീവനോടെ കുഴിച്ചുമൂടി

ഭോപ്പാല്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത ശേഷം ജീവനോടെ കുഴിച്ചുമൂടി. മധ്യപ്രദേശില്‍ ബൈതൂല്‍ ജില്ലയിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. 13 കാരിയെ പീഡിപ്പിച്ച ശേഷം കൃഷിയിടത്തില്‍ ജീവനോടെ കുഴിച്ചിടുകയായിരുന്നു.

More News