Monday, September 27, 2021

വീടു വാടകയ്ക്കെടുത്ത്‌ ചാരായവിൽപ്പന നടത്തുന്ന നാലുപേരെ പൂയപ്പള്ളി പോലീസ് പിടികൂടി

Must Read

ഓയൂർ:വീടു വാടകയ്ക്കെടുത്ത്‌ ചാരായവിൽപ്പന നടത്തുന്ന നാലുപേരെ പൂയപ്പള്ളി പോലീസ് പിടികൂടി. ചാരായം നിർമിക്കുന്നതിനായി കോട കലക്കിക്കൊണ്ടിരുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്.

അമ്പലംകുന്ന്, നെട്ടയം ഷിജിന മൻസിലിൽ സിയാദ് (26), നെട്ടയം ജയന്തിവിലാസത്തിൽ ജയന്ത്കുമാർ (44), ചെറുവക്കൽ, കൊല്ലംവിളയിൽ ചോതിഭവനിൽ മനോജ് (38), ഇളവൂർ ചരുവിള പുത്തൻവീട്ടിൽ രഘു (49) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒന്നാംപ്രതിയായ സിയാദ് ഇളവൂർ കോളനിയിൽ വാടകയ്ക്കെടുത്ത വീടു കേന്ദ്രീകരിച്ച് വ്യാജച്ചാരായമുണ്ടാക്കി വിൽപ്പന നടത്തിവരുന്നതായി പൂയപ്പള്ളി സി.ഐ. രാജേഷ്‌കുമാറിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്.

ഇവരുടെ പക്കൽനിന്ന്‌ രണ്ട് വലിയ ബക്കറ്റുകളിലും കലത്തിലും കലക്കിസൂക്ഷിച്ചിരുന്ന 120 ലിറ്റർ കോട പിടിച്ചെടുത്തു. കോടതി പ്രതികളെ റിമാൻഡ്‌ ചെയ്തു. എസ്.ഐ. അഭിലാഷ്, ജി.എസ്.ഐ. സജീവ്, എസ്.സി.പി.ഒ. ബിനു എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് റെയ്ഡിൽ പങ്കെടുത്തത്.

Leave a Reply

Latest News

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി കോവിഡ് ബാധിച്ച് മരിച്ചു

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) കോവിഡ് ബാധിച്ച് മരിച്ചു.കാക്കനാട് കളക്‌ട്രേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കോതമംഗലം ചെറുവട്ടൂർ മോളും പുറത്ത്...

More News