രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം ജനുവരിയിൽ. ഡിസംബർ 31ന് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടാവും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഉറപ്പായും വിജയിക്കുകയും, ഒരു മതത്തിനോടും ജാതിയോടും വേർതിരിവ് കാണിക്കാതെ അഴിമതിരഹിത രാഷ്ട്രീയ പ്രവർത്തനം നടത്തുകയും ചെയ്യും.”- രജനികാന്ത് കുറിച്ചു.
രജനികാന്ത് ബിജെപിയിൽ ചേരുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. അനുയായികളുടെ കൂട്ടായ്മയായ രജനി മക്കൾ മൺഡ്രം ഉചിത തീരുമാനം കൈകൊള്ളാൻ തന്നെ ചുമതലപ്പെടുത്തിയതായി രജനികാന്ത് അറിയിച്ചു. പുതിയ രാഷ്ട്രീയ പാർട്ടി വേണമോ, ബിജെപിയുടെ ഭാഗമാകണമോ എന്ന തീരുമാനം കൈകൊണ്ടതിന് ശേഷം രജനികാന്ത് പ്രഖ്യാപനം നടത്തും എന്നായിരുന്നു റിപ്പോർട്ടുകൾ.
സാമൂഹ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന അനുയായികളുടെ കൂട്ടായ്മയാണ് രജനി മക്കൾ മൺഡ്രം. ഇതിന്റെ ജില്ലാ തല നേതാക്കളെ ആണ് രജനികാന്ത് ഇന്ന് കണ്ടത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി രാഷ്ട്രീയ ഇടപെടൽ നടത്തണമെന്ന നിർദേശം സംഘടന രജനികാന്തിന് മുന്നിൽ വച്ചു. ഇത് എത് മാർഗത്തിൽ വേണം എന്ന് തീരുമാനിക്കാൻ യോഗം രജനികാന്തിനെ ചുമതലപ്പെടുത്തി. ഉചിതമായ തിരുമാനം ഉടൻ പ്രഖ്യാപിക്കും എന്ന് രജനികാന്ത് മാധ്യമങ്ങളെ അറിയിച്ചിരുന്നു. A political party is about to start in January. An announcement will be made on December 31. Definitely winning the coming assembly elections and segregation between one religion and one caste