Thursday, May 13, 2021

“മാന്യമായി ഡ്യൂട്ടി ചെയ്യുക, ജനങ്ങളെ സഹായിക്കുക, പാവങ്ങളെ ഉപദ്രവിക്കരുത്, സൗമ്യമായി സംസാരിക്കുക എന്നിവ പാലിച്ചാൽ പൊലീസുകാർക്ക് സന്തോഷമായി തുടർന്നു പോകാം മറിച്ചാണെങ്കിൽ തൊപ്പിവയ്ക്കാൻ തല കാണില്ല “.
സമൂഹമാധ്യമ അക്കൗണ്ടിലൂടെ പൊലീസുകാർക്കെതിരെ ഭീഷണി മുഴക്കിയ യുവാവ് പിടിയിൽ

Must Read

കൊല്ലം∙ “മാന്യമായി ഡ്യൂട്ടി ചെയ്യുക, ജനങ്ങളെ സഹായിക്കുക, പാവങ്ങളെ ഉപദ്രവിക്കരുത്, സൗമ്യമായി സംസാരിക്കുക എന്നിവ പാലിച്ചാൽ പൊലീസുകാർക്ക് സന്തോഷമായി തുടർന്നു പോകാം മറിച്ചാണെങ്കിൽ തൊപ്പിവയ്ക്കാൻ തല കാണില്ല “.
സമൂഹമാധ്യമ അക്കൗണ്ടിലൂടെ പൊലീസുകാർക്കെതിരെ ഭീഷണി മുഴക്കിയ യുവാവ് പിടിയിൽ. ‘റോക്ക് റോക്കി’ എന്ന ഫെയ്സ്ബുക് പേജിൽ ഭീഷണി മുഴക്കിയ അഞ്ചാലുംമൂട് സ്വദേശി ആദിത്യലാൽ (20) ആണു പിടിയിലായത്.

അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിൽ പുതിയതായി ചാർജ് എടുത്ത എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും ആശംസകൾ അറിയിച്ചാണ് സന്ദേശം തുടങ്ങുന്നതെങ്കിലും ഭീഷണിയിലാണ് സന്ദേശം അവസാനിപ്പിച്ചിരിക്കുന്നത്.
ഇന്നലെ രാവിലെയാണ് സന്ദേശം പോസ്റ്റ് ചെയ്തത്. ഇതു കണ്ടവർ വിവരം പൊലീസിനു കൈമാറുകയായിരുന്നു. തുടർന്നു സൈബർ സെല്ലിന്റെ സഹായത്തോടെ യുവാവിനെ കണ്ടെത്തുകയായിരുന്നെന്നു സിഐ ജി.ബിനു പറഞ്ഞു.

Leave a Reply

Latest News

ഡൽഹിയിൽ ഓട്ടോ ഡ്രൈവറുടെ വീട്ടിൽനിന്ന് അജ്ഞാതസംഘം 25 ലക്ഷവും സ്വർണവും കവർന്നു

ന്യൂഡൽഹി: ഡൽഹിയിൽ ഓട്ടോ ഡ്രൈവറുടെ വീട്ടിൽനിന്ന് അജ്ഞാതസംഘം 25 ലക്ഷവും സ്വർണവും കവർന്നു. വടക്കുകിഴക്കൻ ഡൽഹിയിലെ ശിവവിഹാർ പ്രദേശത്ത് ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. 40കാരനായ അരവിന്ദ്​ കുമാർ...

More News