Monday, April 12, 2021

അടിമാലി കുരിശുപാറയിൽ വീടിനുള്ളിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം എന്ന സംശയത്തിൽ പൊലീസ്

Must Read

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ആറ് ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം...

ലീഗ് പ്രവർത്തകൻ മൻസൂർ വധക്കേസിലെ പ്രതി ശ്രീരാഗും കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയ കേസിലെ മറ്റൊരു പ്രതിയായ രതീഷും ഒന്നിച്ച് ഒളിവിൽ കഴിഞ്ഞതായി കണ്ടെത്തി

‌കണ്ണൂർ: ലീഗ് പ്രവർത്തകൻ മൻസൂർ വധക്കേസിലെ പ്രതി ശ്രീരാഗും കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയ കേസിലെ മറ്റൊരു പ്രതിയായ രതീഷും ഒന്നിച്ച് ഒളിവിൽ കഴിഞ്ഞതായി...

ഒ.ടി.ടി. ചിത്രങ്ങളിൽ ഇനിയും അഭിനയിച്ചാൽ ഫഹദ് ഫാസിലിനെതിരെ വിലക്കേർപ്പെടുത്തുമെന്ന വാർത്ത തെറ്റെന്ന് ഫിയോക്ക്

ഒ.ടി.ടി. ചിത്രങ്ങളിൽ ഇനിയും അഭിനയിച്ചാൽ ഫഹദ് ഫാസിലിനെതിരെ വിലക്കേർപ്പെടുത്തുമെന്ന വാർത്ത തെറ്റെന്ന് ഫിയോക്ക്. സംഘടന പുറത്തുവിട്ട വാർത്താ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒ.ടി.ടി. ചിത്രങ്ങളിൽ തുടർന്നും...

അടിമാലി കുരിശുപാറയിൽ വീടിനുള്ളിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം എന്ന സംശയത്തിൽ പൊലീസ്. കുരിശുപാറ സ്വദേശി അറക്കൽ ഗോപിയെയാണ് ഇന്നലെ രാവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗോപിയുടെ മുഖത്തും തലയിലും മുറിപാടുകൾ ഉണ്ടായിരുന്നു.

കുരിശുപാറയിൽ ഏലത്തോട്ടത്തിന് നടുവിലെ വീട്ടിൽ ഒറ്റക്കായിരുന്നു ഗോപിയുടെ താമസം. രാവിലെ ഏറെ വൈകിയിട്ടും ഗോപിയെ പുറത്ത് കാണാതായതോടെ നാട്ടുകാർ അന്വേഷിച്ചെത്തിയപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. തുടർന്ന് നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു. ഗോപിയുടെ വീടിന്റെ മുൻവാതിൽ പുറത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. ഗോപിയുടെ മൃതദേഹം കാണപ്പെട്ട മുറിയും അടച്ചിട്ടിരുന്നതായാണ് പൊലീസ് നൽകുന്ന സൂചന. ഒപ്പം ഗോപിയുടെ സ്വർണ മാലയും കാണാനില്ല. മുഖത്തും തലയ്ക്കും സാരമായി മർദ്ദനം ഏറ്റത്തിന്റെ അടയാളങ്ങൾ ഉണ്ട്.

ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ഗോപിയുമായി ബന്ധമുണ്ടായിരുന്നവരിൽ നിന്നും പോലീസ് വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഫോറൻസിക് വിദഗ്തരുൾപ്പെടെ എത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു.മൃതദേഹം പോസ്റ്റുമോർട്ട നടപടികൾക്കായി കോട്ടയത്തേക്ക് മാറ്റി.

English summary

Police suspect an elderly man was found dead inside a house in Adimali Kurisupara on suspicion of murder

Leave a Reply

Latest News

സംസ്ഥാനത്ത് നാളെ മുതല്‍ റമദാന്‍ നോമ്പുകാലം ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ റമദാന്‍ നോമ്പുകാലം ആരംഭിക്കും. കോഴിക്കോട് കാപ്പാട് തീരത്ത് പിറ കണ്ടതോടെയാണ് നാളെ റംസാൻ ഒന്നായിരിക്കുമെന്ന് പ്രഖ്യാപിച്ചത്. പതിനൊന്ന് മാസത്തെ കാത്തിരിപ്പിനൊടുവിലാണ്...

More News