Sunday, December 5, 2021

അനുമതിയില്ലാതെ ദേശീയപാത ഉപരോധിച്ചതിനും സമരത്തിനിടെ നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്തതിനും കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍െക്കതിരേ പോലീസ്‌ വെവ്വേറെ കേസെടുത്തു

Must Read

കൊച്ചി : ഇന്ധനവിലവര്‍ധനയ്‌ക്കെതിരായ ്രപതിഷേധത്തിന്റെ ഭാഗമായി അനുമതിയില്ലാതെ ദേശീയപാത ഉപരോധിച്ചതിനും സമരത്തിനിടെ നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്തതിനും കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍െക്കതിരേ പോലീസ്‌ വെവ്വേറെ കേസെടുത്തു. കാര്‍ തകര്‍ത്ത കേസില്‍ ഒരാള്‍ അറസ്‌റ്റില്‍.
ദേശീയപാത ഉപരോധത്തിന്റെ പേരില്‍ മുതിര്‍ന്നനേതാക്കളടക്കം 50 പേര്‍ക്കെതിരേയാണു കേസ്‌. എറണാകുളം ഡി.സി.സി. അധ്യക്ഷന്‍ മുഹമ്മദ്‌ ഷിയാസാണ്‌ ഒന്നാംപ്രതി. വി.ജെ. പൗലോസ്‌, കെ.പി.സി.സി. വൈസ്‌ പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്‌ എം.പി, വി.പി. സജീന്ദ്രന്‍, ജനറല്‍ സെക്രട്ടറി ദീപ്‌തി മേരി വര്‍ഗീസ്‌, ഡൊമിനിക്‌ പ്രസന്റേഷന്‍, മുന്‍ മേയര്‍ ടോണി ചമ്മണി എന്നിവരും പ്രതികളാണ്‌. കണ്ടാലറിയാവുന്ന 35-ല്‍ ഏറെപ്പേര്‍െക്കതിരേയും കേസുണ്ട്‌.ജോജുവിന്റെ കാര്‍ ആക്രമിച്ചതിനു ടോണി ചമ്മണി ഉള്‍പ്പെടെ ഏഴ്‌ പ്രവര്‍ത്തകരെക്കെതിരേ ജാമ്യമില്ലാവകുപ്പുകള്‍ പ്രകാരമാണു േകസ്‌. ഇതേ കേസില്‍ വൈറ്റില പേരേപ്പള്ളില്‍ ജോസഫ്‌ (45) അറസ്‌റ്റിലായി. വൈറ്റില ഭഗത്‌സിങ്‌ റോഡിലെ വീട്ടിലെത്തിയാണ്‌ ഇയാളെ കസ്‌റ്റഡിയിലെടുത്തത്‌. കൊച്ചി കോര്‍പറേഷന്‍ 52-ാം ഡിവിഷന്‍ കൗണ്‍സിലര്‍ സോണിയുടെ ഭര്‍ത്താവാണു ജോസഫ്‌. കാറിന്റെ ചില്ല്‌ തകര്‍ക്കുന്നതിനിടെ സമരക്കാരില്‍ ഒരാളുടെ കൈക്കു മുറിവേറ്റതിന്റെ വീഡിയോ ദൃശ്യമാണ്‌ അറസ്‌റ്റിലേക്കു നയിച്ചത്‌.
കൂടുതല്‍ പ്രതികളുടെ അറസ്‌റ്റ്‌ ഉടനുണ്ടാകുമെന്നു സിറ്റി പോലീസ്‌ കമ്മിഷണര്‍ എച്ച്‌. നാഗരാജു അറിയിച്ചു. മഹിളാ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ ആക്രമിച്ചെന്ന പരാതിയില്‍ ജോജുവിനെതിരേ കേസെടുത്തിട്ടില്ല. ഇക്കാര്യത്തില്‍ തെളിവുകള്‍ ലഭിച്ചാല്‍ നടപടിയുണ്ടാകും. കാര്‍ ആക്രമിച്ചതിനു ടോണി ചമ്മണിയടക്കമുള്ളവരെ പരാമര്‍ശിച്ചായിരുന്നു ജോജുവിന്റെ പരാതി. എന്നാല്‍, ഇതു കള്ളപ്പരാതിയാണെന്നാണു ടോണിയുടെ നിലപാട്‌.
മഹിളാ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ അധിക്ഷേപിച്ച കേസില്‍ ജോജുവിനെതിരേ പോലീസ്‌ കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന്‌ എറണാകുളം ഡി.സി.സി. അധ്യക്ഷന്‍ മുഹമ്മദ്‌ ഷിയാസ്‌ പറഞ്ഞു. ജോജു വനിതാപ്രവര്‍ത്തകരെ ഉന്തുകയും തള്ളുകയും അസഭ്യം പറയുകയും ചെയ്‌തെന്നു കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ദീപ്‌തി മേരി ആരോപിച്ചു.
സ്‌ത്രീത്വത്തെ അപമാനിച്ചെന്നാണു പരാതി. ഗതാഗതക്കുരുക്കില്‍പ്പെട്ട ആംബുലന്‍സില്‍ അര്‍ബുദരോഗിയായ കുട്ടിയുണ്ടായിരുന്നെന്ന ജോജുവിന്റെ വാദം തെറ്റാണെന്നും സമരത്തിനു മുന്നില്‍ വന്ന്‌ തോന്ന്യാസം പറഞ്ഞാല്‍ പ്രവര്‍ത്തകര്‍ പ്രതികരിക്കുന്നതു സ്വാഭാവികമാണെന്നും ഡി.സി.സി. അധ്യക്ഷന്‍ പറഞ്ഞു.

Leave a Reply

Latest News

ഓടിക്കൊണ്ടിരുന്ന കാറിനുള്ളിൽ പാമ്പ്! സ്റ്റിയറിങിന് മുന്നിലെത്തി തല പൊക്കി; പരിഭ്രാന്തി

തൃശൂർ: ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിനുള്ളിൽ പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി. കാറിനുള്ളിലെ മീറ്റർ ബോർഡിലാണ് പാമ്പിനെ കണ്ടത്. ഇന്നലെ ഉച്ചയ്ക്ക് പുതുക്കാടാണ് സംഭവം.ബിജെപി മണ്ഡലം പ്രസിഡന്റുമാരായ...

More News