Thursday, December 2, 2021

ആസ്സാമിൽ നിന്നും പെരുമ്പാവൂരിലേക്ക് അതിഥി തൊഴിലാളികളുമായി വന്ന ടൂറിസ്റ്റ് വാഹനത്തിൽ നിന്നും അരക്കിലോയോളും കഞ്ചാവും പത്ത് ഗ്രാം ബ്രൗൺ ഷുഗറും പോലിസ് പിടികൂടി

Must Read

. പരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഡ്രൈവർ ഏഴിക്കര ആട്ടയിൽ പറമ്പിൽ മഹേഷ് (31) നെ അറസറ്റ് ചെയ്തു. അതിഥി തൊഴിലാളികളുമായി വരുന്ന വാഹനത്തിൽ മയക്കുമരുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് റൂറൽ ഡിസ്ട്രിക്ട് ആൻറി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും പെരുമ്പാവൂർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ ഔഷധി ജംഗ്ഷനിൽ വെച്ചാണ് വാഹനം തടഞ്ഞ് നിർത്തി പരിശോധിച്ചത്. സീറ്റുകളുടെ അടിയിൽ സൂക്ഷിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. നാൽപ്പതോളം പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവരെ ചോദ്യം ചെയ്തു വരുന്നു. വരാപ്പുഴ സ്വദേശിയുടേതാണ് വാഹനം. ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, സബ് ഇൻസ്പെക്ടർ റിൻസ് എം.തോമസ്, എസ് സി പി ഒ ഇ.ആർ.സുരേഷ്, സി.എസ്.അരുൺ, ജയ്ജൻ ആൻറണി, സി.എ അഷറഫ് തുടങ്ങിയവരും പരിശോധനയ്ക്കുണ്ടായിരുന്നു.

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News