Sunday, June 20, 2021

റെയില്‍വേ സ്‌റ്റേഷനില്‍ പോലീസ്‌ നടത്തിയ പരിശോധനയില്‍ 97 കുപ്പി വിദേശ മദ്യം പിടികൂടി; പിടിയിലായത് സൈനികനും ഐ.ടി വിദഗ്ദനും

Must Read

കൊല്ലം: റെയില്‍വേ സ്‌റ്റേഷനില്‍ പോലീസ്‌ നടത്തിയ പരിശോധനയില്‍ രണ്ട്‌ പേരില്‍ നിന്ന്‌ 97 കുപ്പി വിദേശ മദ്യം പിടികൂടി. ബംഗളൂരില്‍ ജോലി ചെയ്യുന്ന സൈനികന്‍ ആറ്റിങ്ങല്‍ കാരിച്ചാല്‍ പാലവിള വീട്ടില്‍ അമല്‍ (28), ഐ.ടി. വിദഗ്‌ധനായ കഴക്കൂട്ടം ബ്ലോക്ക്‌ ഓഫീസിന്‌ സമീപം കൈലാസത്തില്‍ അനില്‍കുമാര്‍ (38) എന്നിവരാണ്‌ റെയില്‍വേ പോലീസിന്റെ പിടിയിലായത്‌.
പതിവു പരിശോധനയുടെ ഭാഗമായി കഴിഞ്ഞ ദിവസം രാവിലെ 11.30ന്‌ ബംഗളൂര്‍- കന്യാകുമാരി ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന അമലിന്റെ ബാഗില്‍ നിന്ന്‌ വിവിധ ബ്രാന്‍ഡുകളിലുള്ള 60 കുപ്പികള്‍ കണ്ടെടുക്കുകയായിരുന്നു. തുടര്‍ന്ന്‌ പ്ലാറ്റ്‌ഫോമില്‍ ഉച്ചയ്‌ക്ക് ഒന്നിന്‌ നടത്തിയ പരിശോധനയിലാണ്‌ 37 കുപ്പികളുമായി അനില്‍കുമാര്‍ പിടിയിലായത്‌. കര്‍ണാടകയില്‍ മാത്രം വില്‍ക്കുന്നതിനുള്ള കുപ്പികളാണ്‌ കണ്ടെടുത്തതെങ്കിലും വ്യാജ മദ്യമാണോയെന്നു സംശയമുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു.
റെയില്‍വേ പോലീസ്‌ സൂപ്രണ്ട്‌ ഗോപകുമാറിന്റെ നിര്‍ദേശ പ്രകാരം ഡിവൈ.എസ്‌.പിമാരായ പ്രശാന്ത്‌, ജോര്‍ജ്‌ ജോസഫ്‌, സി.ഐ. ഇഗ്‌നേഷ്യസ്‌ എന്നിവരുടെനേതൃത്വത്തില്‍ എസ്‌.ഐ. രമേഷ്‌, രവികുമാര്‍, രതീഷ്‌, സതീഷ്‌ചന്ദ്രന്‍, സജില്‍, മുകേഷ്‌ മോഹന്‍, അനീഷ്‌, ജിനദേവ്‌ എന്നിവരുടെ സംഘമാണ്‌ പരിശോധന നടത്തിയത്‌. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.

Leave a Reply

Latest News

ഇന്ത്യൻ റെയിൽവേയുടെ വെബ്സൈറ്റിലൂടെയും ആപിലൂടെയും ബുക്ക് ചെയ്ത ടിക്കറ്റുകൾ റദ്ദാക്കിയാൽ ഉടനടി റീഫണ്ട്

ന്യൂഡൽഹി: ‌ഓൺലൈൻ ടിക്കറ്റ്​ ബുക്കിങ്ങ് റീഫണ്ട് സംവിധാനത്തിൽ മാറ്റം വരുത്തി ഇന്ത്യൻ റെയിൽവേ. ഇന്ത്യൻ റെയിൽവേയുടെ വെബ്​സൈറ്റിലൂടെയും ആപിലൂടെയും ബുക്ക്​ ചെയ്​ത ടിക്കറ്റുകൾ റദ്ദാക്കിയാൽ ഉടനടി...

More News