Monday, January 24, 2022

ജവാനിൽ തിരിമറി;സ്പിരിറ്റ് തട്ടിപ്പുകേസിൽ പ്രതികളായ ജീവനക്കാരുടെ സ്വത്തുവിവരം തേടി പോലീസ്

Must Read

പുളിക്കീഴ്: ട്രാവൻകൂർ ഷുഗേഴ്‌സ് സ്പിരിറ്റ് തട്ടിപ്പുകേസിൽ പ്രതികളായ ജീവനക്കാരുടെ സ്വത്തുവിവരം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. മധ്യപ്രദേശിൽനിന്ന്‌ ടാങ്കറുകളിൽ കൊണ്ടുവന്ന സ്പിരിറ്റിൽ 20,386 ലിറ്റർ മറിച്ചുവിറ്റ കേസിലാണ് ബാങ്ക് അക്കൗണ്ട് അടക്കമുള്ള സ്വത്ത് വിവരങ്ങൾ ഒരാഴ്ചയ്ക്കകം ഹാജരാക്കാൻ അന്വേഷണസംഘം ആവശ്യപ്പെട്ടിരിക്കുന്നത്.

കേസിലുൾപ്പെട്ട മൂന്നാംപ്രതിയും താത്‌കാലിക ജീവനക്കാരനുമായ അരുൺ കുമാർ, കമ്പനി ജനറൽ മാനേജർ അലക്‌സ് പി.ഏബ്രഹാം, പേഴ്‌സണൽ മാനേജർ പി.യു.ഹാഷിം, പ്രൊഡക്ഷൻ മാനേജർ മേഘാ മുരളി എന്നിവരോടാണ് രേഖകൾ ഹാജരാക്കാൻ അന്വേഷണസംഘം ആവശ്യപ്പെട്ടിരിക്കുന്നത്.

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News