Wednesday, July 28, 2021

അനിതയെയും രജനിയെയുംകൂടാതെ ഒട്ടേറെ സ്ത്രീകൾ പ്രബീഷിൻ്റെ വലയിൽ അകപ്പെട്ടിട്ടുണ്ടെന്ന് പോലീസ്; ഗൂണ്ടയായി വിലസി; കൈയ്യിൽ എപ്പോഴുമുണ്ടാകും തോക്ക്; സ്വർണ കടത്തുകാരനെന്ന് അവകാശവാദം; അധോലോക ബന്ധങ്ങൾ !

Must Read

കുട്ടനാട്: പുന്നപ്ര സൗത്ത് തോട്ടുങ്കൽ വീട്ടിൽ അനിത(32)യുടെ കൊലപാതകം പ്രതികളായ പ്രബീഷും രജനിയുംചേർന്ന് ദിവസങ്ങൾക്കുമുൻപേ ആസൂത്രണംചെയ്തതാണെന്ന് പോലീസ് പറഞ്ഞു. ഇതിന്റെ ഭാഗമായിട്ടാണു പാലക്കാട്ട് ജോലിചെയ്തിരുന്ന അനിതയെ വെള്ളിയാഴ്ച ആലപ്പുഴയിലേക്കു വിളിച്ചുവരുത്തിയതെന്നു പോലീസ് റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ബൈക്കിൽ പ്രബീഷ് തന്നെയാണ് ഇവരെ രജനിയുടെ കൈനകരിയിലെ വീട്ടിലെത്തിച്ചത്.

ബുധനാഴ്ച രാമങ്കരി കോടതിയിൽ ഹാജരാക്കിയ പ്രബീഷിനെയും പ്രബീഷിന്റെ മറ്റൊരു കാമുകിയായ കൈനകരി തോട്ടുവാത്തല പതിശ്ശേരി വീട്ടിൽ രജനിയെയും റിമാൻഡുചെയ്തു. 15 ദിവസത്തേക്കാണു റിമാൻഡുചെയ്തിരിക്കുന്നത്. ഇരുവരെയും യഥാക്രമം ആലപ്പുഴ, മാവേലിക്കര സബ് ജയിലിലേക്കു കൊണ്ടുപോയി.

ഗുണ്ടയായി വിലസി

:പ്രബീഷിനെപ്പറ്റി കൈനകരിയിലെ അടുപ്പക്കാർക്കു പറയാൻ കഥകളേറെയാണ്. കൈത്തോക്ക് എന്നവ്യാജേന എപ്പോഴും പ്രബീഷ് എയർഗണ്ണുമായിട്ടാണു നടക്കുന്നതെന്ന് പോലീസ് പറഞ്ഞു. 250-300 രൂപയ്ക്കു വാങ്ങാൻകിട്ടുന്ന ചൈനീസ് നിർമിത പെല്ലറ്റ്ഗണ്ണാണിതെന്ന് നാട്ടുകാർക്ക് അറിയില്ലായിരുന്നു. കളിയായി എതിർത്തുസംസാരിച്ചവരെ തോക്കുചൂണ്ടി പ്രബീഷ് വിരട്ടിയിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. രജനിയുടെ അമ്മയെയും മറ്റു ബന്ധുക്കളെയും ഇത്തരത്തിൽ ഭീഷണിപ്പെടുത്തി വരുതിയിൽ നിർത്തിയിരിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. അനിത വീട്ടിൽവന്ന വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് രജനിയുടെ അമ്മയെ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു.

പ്രാദേശിക മദ്യപാനസദസ്സുകളിലൊക്കെ ഇയാളെപ്പറ്റി വീരപരിവേഷത്തോടെയാണു നാട്ടുകാർ സംസാരിക്കുന്നത്. താൻ സ്വർണക്കടത്തുസംഘത്തിലെ അംഗമാണെന്ന് ഇവരെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുകയാണ് ഇയാൾ. വിദേശത്ത് കള്ളക്കടത്തുസംഘത്തിൽ ജോലിചെയ്തിരുന്നു. നാട്ടിൽ വരുമ്പോഴെല്ലാം കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് സ്വർണം കൊണ്ടുവന്നിരുന്നെന്നും അവകാശപ്പെട്ടിട്ടുണ്ട്. പക്ഷേ, പോലീസ് ഇക്കാര്യം ഗൗരവമായി എടുത്തിട്ടില്ല. സ്വയം വലിയ ഗുണ്ടയാണെന്നുവരുത്താൻ പറയുന്നതാണിതൊക്കെയെന്ന് പോലീസ് കരുതുന്നു. കുട്ടനാട്: കുട്ടനാട്ടിൽ അനിത കൊലക്കേസിൽ പിടിയിലായ പ്രബീഷിനു ധാരാളം സ്ത്രീകളുമായി വഴിവിട്ട ബന്ധമുണ്ടെന്ന് പോലീസ്. അനിതയെയും രജനിയെയുംകൂടാതെ ഒട്ടേറെ സ്ത്രീകൾ ഇയാളുടെ വലയിൽ അകപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഫോൺരേഖകൾ പരിശോധിച്ചതിൽനിന്നാണ് പോലീസിന് ഇക്കാര്യം വ്യക്തമായത്. സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് സ്ത്രീകളെ വലയിലാക്കുകയാണ് ഇയാളുടെ രീതി. വരുംദിവസങ്ങളിൽ ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.

അനിതയുടെ കൊലപാതകം ആസൂത്രിതമെന്നു പോലീസ്

കുട്ടനാട്ടിൽ അനിത കൊലക്കേസിൽ പിടിയിലായ പ്രബീഷിനു ധാരാളം സ്ത്രീകളുമായി വഴിവിട്ട ബന്ധമുണ്ടെന്ന് പോലീസ്. അനിതയെയും രജനിയെയുംകൂടാതെ ഒട്ടേറെ സ്ത്രീകൾ ഇയാളുടെ വലയിൽ അകപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഫോൺരേഖകൾ പരിശോധിച്ചതിൽനിന്നാണ് പോലീസിന് ഇക്കാര്യം വ്യക്തമായത്. സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് സ്ത്രീകളെ വലയിലാക്കുകയാണ് ഇയാളുടെ രീതി. വരുംദിവസങ്ങളിൽ ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Latest News

ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ (28) രഹസ്യ ഭാഗങ്ങളിൽ ഉണ്ടായിരുന്ന മുറിവുകൾക്ക് അധികം കാലപ്പഴക്കമില്ലെന്നു റിപ്പോർട്ട്

കൊച്ചി: ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ (28) രഹസ്യ ഭാഗങ്ങളിൽ ഉണ്ടായിരുന്ന മുറിവുകൾക്ക് അധികം കാലപ്പഴക്കമില്ലെന്നു റിപ്പോർട്ട്. ഒരു വർഷം മുൻപു നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയുമായി...

More News