Tuesday, January 18, 2022

സഞ്ജിത്ത്‌ വധക്കേസിൽ ഒളിവിലുള്ള പ്രതികൾക്ക് എസ്ഡിപിഐ സഹായം ലഭിക്കുന്നുണ്ടെന്ന് പോലീസ്; പ്രതികളെ പിടികൂടാൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും

Must Read

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത്‌ വധക്കേസിൽ ഒളിവിലുള്ള എസ്ഡിപിഐ പ്രവർത്തകർക്ക് എസ്ഡിപിഐ സംഘടനാ തലത്തിൽ സഹായം ലഭിക്കുന്നുണ്ടെന്ന് പോലീസ്. പ്രതികളെ പിടിക്കാൻ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള മൂന്ന് പ്രതികളെ കണ്ടെത്താനാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത്.

ഇന്നോ നാളെയോ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. ഒളിവിലുള്ള പ്രതികൾക്ക് എസ്ഡിപിഐ – പിഎഫ്‌ഐ സംഘടനാ തലത്തിൽ സഹായം ലഭിക്കുന്നുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ. പ്രതികൾക്ക് സഹായം നൽകുന്ന എല്ലാവരെയും കേസിൽ പ്രതി ചേർക്കാൻ പോലീസ് നടപടി തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.

അതേസമയം പാലക്കാട്ടെ ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിൻ്റെ കൊലപാതക കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കുടുംബം. പോലീസ് അന്വേഷണം ഫലപ്രദമല്ലെന്നും സംഭവം നടന്ന് ഒരു മാസം പിന്നിട്ടിട്ടും പ്രതികളെ പിടിക്കാൻ കഴിഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിക്കുന്നത്.

കഴിഞ്ഞ നവംബര്‍ 15നാണ് ആർഎസ്എസ് പ്രവര്‍ത്തകൻ സഞ്ജിത്ത് വെട്ടേറ്റ് മരിച്ചത്. കൊലപാതകം നടന്ന ഒരു മാസം പിന്നിടുമ്പോഴും മൂന്ന് പ്രതികളെ മാത്രമാണ് പൊലീസിന് പിടികൂടാൻ കഴിഞ്ഞത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫർ, വാഹനം ഓടിച്ച നെന്മാറ സ്വദേശി അബ്ദുൽസലാം, ഒറ്റപ്പാലം സ്വദേശി നിസാർ എന്നിവരെയാണ് പിടികൂടിയത്.

കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മൂന്നുപേർ അടക്കം അഞ്ച് പേരെ ഇനിയും പിടികൂടാനുണ്ട്. പ്രതികളെ കുറിച്ചുള്ള കൃത്യമായ വിവരം ലഭിച്ചിട്ടും കേസ് അട്ടിമറിക്കാൻ പോലീസ് ശ്രമിക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം.

Leave a Reply

Latest News

കൊവിഡ് വ്യാപനം; ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം; വെർച്വൽ ക്യൂ വഴി മാത്രം ദർശനം, ചോറൂണ് വഴിപാട് നിർത്തി

തൃശ്ശൂർ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം കടുപ്പിച്ചു. പ്രതിദിനം 3000 പേർക്ക് മാത്രം ദർശനം അനുവദിക്കും. വെർച്വൽ ക്യൂ വഴി മാത്രമായിരിക്കും...

More News