വിദ്വേഷ പ്രസംഗ കേസിൽ പി.സി ജോർജ് ഞായറാഴ്ച ചോദ്യം ചെയ്യലിനു ഹാജരായില്ലെങ്കിൽ നിയമനടപടിയെന്ന് പോലീസ്

0

തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസിൽ പി.സി ജോർജ് ഞായറാഴ്ച ചോദ്യം ചെയ്യലിനു ഹാജരായില്ലെങ്കിൽ നിയമനടപടിയെന്ന് പോലീസ്. ചോദ്യം ചെ യ്യലിനു ഹാജരാകാത്തത് കോടതിയെ അറിയിക്കുമെന്നും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു.

ജാ​മ്യ​വ്യ​വ​സ്ഥ ലം​ഘി​ച്ചോ​യെ​ന്ന് പ​രി​ശോ​ധി​ക്കും. വെ​ണ്ണ​ല​യി​ൽ പ്ര​സം​ഗി​ച്ചാ​ൽ നി​യ​മ​ന​ട​പ​ടി​യു​ണ്ടാ​കും. നി​യ​മ​വ​ശ​ങ്ങ​ൾ ആ​ലോ​ചി​ച്ച് ജോ​ർ​ജി​നെ​തി​രെ തു​ട​ർ​ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ‌ മൂ​ലം ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് ജോ​ർ​ജ് പോ​ലീ​സി​നെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ തൃ​ക്കാ​ക്ക​ര​യി​ൽ സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നും ജോ​ർ​ജ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Leave a Reply