Sunday, September 26, 2021

തിരുവിഴാംകുന്നിൽ പതിനാറുകാരിയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിനു പിന്നിൽ പ്രണയപകയെന്നു പോലീസ്

Must Read

തിരുവിഴാംകുന്നിൽ പതിനാറുകാരിയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിനു പിന്നിൽ പ്രണയപകയെന്നു പോലീസ്.യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരം തിരുവിഴാംകുന്നിൽ നിന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

തി​രു​വി​ഴാം​കു​ന്ന് മ​ലേ​രി​യം പ​ടി​ഞ്ഞാ​റ​ൻ മു​സ്ത​ഫ​യു​ടെ മ​ക​ൻ ജം​ഷീ​ർ (20) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​നു കേ​സെ​ടു​ത്തി​ട്ടു​ണ്ട്.മ​ണ്ണാ​ർ​ക്കാ​ട് ഡി​വൈ​എ​സ്പി വി.​എ.​ കൃ​ഷ്ണ​ദാ​സ്, എ​സ്ഐ കെ.​ആ​ർ. ​ജ​സ്റ്റി​ൻ, സി​പി​ഒ​മാ​രാ​യ റ​മീ​സ്, ഷൗ​ക്ക​ത്ത് എ​ന്നി​വ​ര​ട​ങ്ങു​ന്ന പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്.

ഒ​രു വ​ർ​ഷം മു​ന്പു​ത​ന്നെ പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​ക്കാ​ർ പെ​ണ്‍​കു​ട്ടി​യെ ശ​ല്യം ചെ​യ്യ​രു​തെ​ന്ന് താ​ക്കീ​തു ന​ൽ​കി​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു.പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന യു​വാ​വി​ന്‍റെ അ​ഭ്യർ​ഥ​ന​യും വീ​ട്ടു​കാ​ർ നി​ര​സി​ച്ചു. പെ​ണ്‍​കു​ട്ടി​യും പ്ര​ണ​യാ​ഭ്യ​ർഥ​ന നി​ര​സി​ച്ചു.

ഇ​തോ​ടെ യു​വാ​വ് പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ലെ​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ നാ​ലി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ക്കു​ന്ന​ത്.പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ൽ എ​ത്തി​യ യു​വാ​വ് പെ​ണ്‍​കു​ട്ടി​യു​മാ​യി വാ​ക്കുത​ർ​ക്ക​ത്തി​ലാ​വു​ക​യും തു​ട​ർ​ന്ന് കൊ​ല്ലാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു എ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

പെ​ണ്‍​കു​ട്ടി​യു​ടെ മു​ത്ത​ശ്ശി മു​റി​യി​ലെ​ത്തി​യ​പ്പോ​ൾ പെ​ണ്‍​കു​ട്ടി​യു​ടെ വാ​യി​ൽ തു​ണി തി​രു​കി ക​ഴു​ത്തി​ൽ തു​ണി ചു​റ്റി​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​ക്ക് ബോ​ധ​മു​ണ്ടാ​യി​രു​ന്നി​ല്ല. പെ​ണ്‍​കു​ട്ടി പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

പോ​ലീ​സ് പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി എ​ടു​ത്തു. പോ​ക്സോ കേ​സ് ഉ​ൾ​പ്പെ​ടു​ത്ത​ണ​മോ​യെ​ന്ന് വി​ശ​ദ​മാ​യ മൊ​ഴി​യെ​ടു​ത്ത​തി​നു ശേ​ഷം തീ​രു​മാ​നി​ക്കു​മെ​ന്ന് ഡി​വൈ​എ​സ്പി വി.​എ.​ കൃ​ഷ്ണ​ദാ​സ് പ​റ​ഞ്ഞു.

Leave a Reply

Latest News

ജയിലിനുള്ളിൽ തന്നെ വധിക്കാനുള്ള ക്വട്ടേഷൻ ഏറ്റെടുത്തയാളെന്നു കൊടി സുനി സംശയിക്കുന്ന ഗുണ്ടാനേതാവിന് വിയ്യൂർ അതിസുരക്ഷാ ജയിലിൽ മർദനം

ജയിലിനുള്ളിൽ തന്നെ വധിക്കാനുള്ള ക്വട്ടേഷൻ ഏറ്റെടുത്തയാളെന്നു കൊടി സുനി സംശയിക്കുന്ന ഗുണ്ടാനേതാവിന് വിയ്യൂർ അതിസുരക്ഷാ ജയിലിൽ മർദനം. വരടിയം സിജോ വധക്കേസിലെ മുഖ്യപ്രതിയായ കുറ്റൂർ ഈച്ചരത്ത്...

More News