എറണാകുളം-അങ്കമാലി അതിരൂപത ഭൂമിയിടപാടിൽ വ്യാജപട്ടയം നിർമ്മിച്ചോയെന്ന് സംശയിക്കുന്നതായി പൊലീസ് റിപ്പോർട്ട്. ഇക്കാര്യത്തിൽ വീണ്ടും അന്വേഷണം വേണമെന്ന് പൊലീസ് പറയുന്നു. തൃക്കാക്കര ഭൂമിയിടപാടിലാണ് സെൻട്രൽ പൊലീസിന്റെ റിപ്പോർട്ട്.
തൃക്കാക്കര ഭൂമി വിൽപനയ്ക്ക് വ്യാജ പട്ടയം നിമിച്ചെന്ന പരാതിയിൽ കഴമ്പുണ്ടെന്ന് പൊലീസ് പറയുന്നു. പ്രാഥമിക പരിശോധനയിൽ ഭൂമി വിൽപന വ്യാജ പട്ടയം നിർമിച്ചാണെന്ന് കണ്ടെത്തി. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും പൊലീസ് പറയുന്നു. കേസെടുക്കണമെന്ന നിർദേശമടങ്ങിയ റിപ്പോർട്ട് സെൻട്രൽ പൊലീസ് കോടതിക്ക് കൈമാറി.
English summary
Police report on suspicion of forgery in Ernakulam-Angamaly Archdiocese land deal