Thursday, November 26, 2020

കണ്ണൂരിൽ എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ദീന്‍റെ കൊലപാതകം പുനരാവിഷ്കരിച്ച് പൊലീസ്

Must Read

ജി.പി.എസിലും കൃത്രിമം; മോട്ടോർ വാഹന വകുപ്പ് നടപടിക്ക്

കൊ​ച്ചി: നി​യ​മ​ലം​ഘ​നം ത​ട​യാ​നും യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും പൊ​തു​ഗ​താ​ഗ​ത വാ​ഹ​ന​ങ്ങ​ളി​ൽ ​ ന​ട​പ്പാ​ക്കി​ത്തു​ട​ങ്ങി​യ ജി.​പി.​എ​സ് സം​വി​ധാ​ന​ത്തി​ലും കൃ​ത്രി​മം ന​ട​ത്തു​ന്ന​താ​യി ക​ണ്ടെ​ത്ത​ൽ. ശ​ക്ത​മാ​യ ന​ട​പ​ടി​ക്കൊ​രു​ങ്ങു​ക​യാ​ണ് മോ​​ട്ടോ​ർ വാ​ഹ​ന...

കർഷകസംഘടനകളുടെ ‘ദില്ലി ചലോ’ മാർച്ച്

ദില്ലി/ ഫരീദാബാദ്: ദേശീയ പണിമുടക്കിനോടനുബന്ധിച്ച് കർഷകസംഘടനകൾ ആഹ്വാനം ചെയ്ത 'ദില്ലി ചലോ' മാർച്ചിന് അനുമതി നൽകാതെ ദില്ലി പൊലീസ്. കേന്ദ്രസർക്കാരിന്‍റെ പുതിയ കർഷകനിയമങ്ങൾക്കെതിരെ വിവിധ കർഷകസംഘടനകൾ...

അർജന്റീനയിൽ മറഡോണയുടെ പേരിൽ ആരാധനാലയം, താരത്തിനായി പ്രത്യേകം മതം രൂപീകരിച്ചത് ആരാധകർ

അർജന്റീന: ബ്യൂണസ് അയേഴ്സിന്റെ തെക്കൻ പ്രാന്തപ്രദേശത്തെ ചേരിയിലെ ഒരു ദരിദ്രകുടുംബത്തിൽ നിന്നും ലോകം അറിയുന്ന പ്രശസ്‌ത കാൽപന്ത് കളിക്കാരനിലേക്കുള്ള ദൂരം മറികടക്കുന്നതിനിടെ പേരിനും പ്രശസ്‌തിക്കുമൊപ്പം ഡീഗോ...

കണ്ണൂര്‍: കണ്ണൂരിൽ എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ദീന്‍റെ കൊലപാതകം പുനരാവിഷ്കരിച്ച് പൊലീസ്. സലാഹുദ്ദീനും പ്രതികളും സഞ്ചരിച്ചിരുന്ന വാഹനങ്ങൾ എത്തിച്ചും ദൃക്സാക്ഷികളുടെ സഹായത്തോടെയുമാണ് പുനരാവിഷ്കരണം നടത്തിയത്.
സംഭവം നടന്ന കണ്ണവം ചുണ്ടയിലിനും, കൈച്ചേരിക്കും നടുവിലുള്ള വളവിൽ വച്ചാണ് പുനരാവിഷ്കരണം നടന്നത്.

പ്രതികളെ നേരിട്ട് കണ്ട അഞ്ച് ദൃക് സാക്ഷികളും പൊലീസിനൊപ്പമുണ്ടായിരുന്നു. സ്ഥലത്ത് ഓടിയെത്തിയവരെയും പ്രദേശത്ത് ഉണ്ടായിരുന്നവരെയും കഴിഞ്ഞദിവസം സ്റ്റേനിൽ വിളിപ്പിച്ച് മൊഴിയെടുത്തിരുന്നു. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് ഡമ്മി പരീക്ഷണം. കൊലപാതകം നടന്ന സ്ഥലം വളവായതിനാൽ പതുക്കെയായിരുന്നു സലാഹുദ്ദീൻ കാർ ഓടിച്ചിരുന്നത്. അതിനാലാകം കാറിന് പിന്നിൽ കൊലയാളി സംഘം ബൈക്കിടിച്ചിട്ടും പരിക്കേൽക്കാതിരുന്നത്.

കാറിൽ നിന്ന് പുറത്തിറങ്ങിയ സലാഹുദ്ദീൻ ബൈക്കിലെത്തിയവരുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നി വീണ്ടും കാറി കയറാൻ ശ്രമിച്ചിരുന്നു. പക്ഷെ പതിയിരുന്ന് ഓടിയെത്തിയ കൂടുതൽ പേർ സലാഹുദ്ദീനെ കാറിൽ നിന്ന് വലിച്ചിട്ട് വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൊലയാളികൾ ജില്ല വിട്ട് പോകാനുള്ള സാധ്യത പൊലീസ് തള്ളുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിൽ തലശ്ശേരി , പാനൂർ മേഖലകളിൽ പൊലീസ് വ്യാപക പരിശോധന നടത്തി. കേസിലെ മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞതായും , ഇവരെ എത്രയും വേഗം പിടികൂടാനാകുമെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം പ്രദേശത്ത് വർഗീയമായി ചേരിതിരിഞ്ഞുള്ള ആക്രമണം കൂടിയ സാഹചര്യത്തിൽ രാഷ്ട്രീയ കക്ഷികൾ ജാഗ്രത കാണിക്കണമെന്ന് കളക്ട്രേറ്റിൽ ചേർന്ന് സമാധാന യോഗം ആവശ്യപ്പെട്ടു. നിലവിൽ റിമാൻഡിലുള്ള മൂന്ന് ആർഎസ്എസ് പ്രവർത്തകരെ കൂടുതൽ ചോദ്യംചെയ്യാനായി നാളെ കസ്റ്റഡിയിൽ വാങ്ങും.

English summary

Police reopen murder case of SDPI activist Salahuddin in Kannur

Leave a Reply

Latest News

ജി.പി.എസിലും കൃത്രിമം; മോട്ടോർ വാഹന വകുപ്പ് നടപടിക്ക്

കൊ​ച്ചി: നി​യ​മ​ലം​ഘ​നം ത​ട​യാ​നും യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും പൊ​തു​ഗ​താ​ഗ​ത വാ​ഹ​ന​ങ്ങ​ളി​ൽ ​ ന​ട​പ്പാ​ക്കി​ത്തു​ട​ങ്ങി​യ ജി.​പി.​എ​സ് സം​വി​ധാ​ന​ത്തി​ലും കൃ​ത്രി​മം ന​ട​ത്തു​ന്ന​താ​യി ക​ണ്ടെ​ത്ത​ൽ. ശ​ക്ത​മാ​യ ന​ട​പ​ടി​ക്കൊ​രു​ങ്ങു​ക​യാ​ണ് മോ​​ട്ടോ​ർ വാ​ഹ​ന...

കർഷകസംഘടനകളുടെ ‘ദില്ലി ചലോ’ മാർച്ച്

ദില്ലി/ ഫരീദാബാദ്: ദേശീയ പണിമുടക്കിനോടനുബന്ധിച്ച് കർഷകസംഘടനകൾ ആഹ്വാനം ചെയ്ത 'ദില്ലി ചലോ' മാർച്ചിന് അനുമതി നൽകാതെ ദില്ലി പൊലീസ്. കേന്ദ്രസർക്കാരിന്‍റെ പുതിയ കർഷകനിയമങ്ങൾക്കെതിരെ വിവിധ കർഷകസംഘടനകൾ ആഹ്വാനം ചെയ്ത മാർച്ചിന്‍റെ പശ്ചാത്തലത്തിൽ ഫരീദാബാദിലും...

അർജന്റീനയിൽ മറഡോണയുടെ പേരിൽ ആരാധനാലയം, താരത്തിനായി പ്രത്യേകം മതം രൂപീകരിച്ചത് ആരാധകർ

അർജന്റീന: ബ്യൂണസ് അയേഴ്സിന്റെ തെക്കൻ പ്രാന്തപ്രദേശത്തെ ചേരിയിലെ ഒരു ദരിദ്രകുടുംബത്തിൽ നിന്നും ലോകം അറിയുന്ന പ്രശസ്‌ത കാൽപന്ത് കളിക്കാരനിലേക്കുള്ള ദൂരം മറികടക്കുന്നതിനിടെ പേരിനും പ്രശസ്‌തിക്കുമൊപ്പം ഡീഗോ മറഡോണ നേടിയത് നിരവധി ആരാധകരെ കൂടിയാണ്....

നിവാര്‍ ചുഴലിക്കാറ്റ് കരതൊട്ടു; പുതുച്ചേരിയിലും തമിഴ്‍നാട്ടിലും കനത്ത മഴ

നിവാർ ചുഴലിക്കാറ്റ് പൂർണമായും കരതൊട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പതിനൊന്ന് മണിയ്ക്കാണ് കാറ്റിന്‍റെ ആദ്യഭാഗം തീരത്ത് എത്തിയത്. രണ്ടരയോടെ മധ്യഭാഗം എത്തി. പുതുച്ചേരി, കടലൂർ തൂടങ്ങിയ മേഖലകളിൽ മഴയും കാറ്റും തുടരുന്നു. നിലവിൽ...

വൻ കഞ്ചാവ് വേട്ട. അങ്കമാലി, ആവോലി എന്നിവിടങ്ങളിൽ നിന്നായി 140 കിലോ കഞ്ചാവ് പിടികൂടി

എറണാകുളം: ജില്ലയിൽ വൻ കഞ്ചാവ് വേട്ട. അങ്കമാലി, ആവോലി എന്നിവിടങ്ങളിൽ നിന്നായി 140 കിലോ കഞ്ചാവ് പോലീസ് പിടികൂടി. കാറിൽ കടത്താൻ ശ്രമിച്ച 105 കിലോ കഞ്ചാവ് അങ്കമാലിയിൽ നിന്നും...

More News