Saturday, June 19, 2021

പൊലീസ് ഉദ്യോഗസ്ഥർ മൊബൈൽ ഉപയോഗിക്കുന്നതിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ഉത്തരവായി

Must Read

തിരുവനന്തപുരം; പൊലീസ് ഉദ്യോഗസ്ഥർ മൊബൈൽ ഉപയോഗിക്കുന്നതിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ഉത്തരവായി. സുപ്രധാന ഡ്യൂട്ടികളിൽ നിയോഗിച്ചുള്ള ഉദ്യോഗസ്ഥർക്കാണ് കർശന നിർദേശം. ഡ്യൂട്ടിയിൽ വീഴ്ചവരുത്തുന്നതായി കണ്ടതിനെത്തുടർന്നാണിത്. എഡിജിപി മനോജ് എബ്രഹാം ആണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

രാജ്ഭവൻ, സെക്രട്ടേറിയറ്റ്, ഹൈക്കോടതി തുടങ്ങി അതിസുരക്ഷവേണ്ട മേഖലയിൽ നിയോഗിച്ചിട്ടുള്ള പോലീസുകാർ നടപ്പാതകളിലും ഇരുചക്ര വാഹനങ്ങളിലുമൊക്കെ മൊബൈൽഫോണിൽ നോക്കിയിരിക്കുന്നത് ഗുരുതര വീഴ്ചയാണെന്നാണ് ഉത്തരവിൽ പറയുന്നത്. അനാവശ്യ മൊബൈൽഫോൺ ഉപയോഗം തടയാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടപടിയെടുക്കണമെന്നും വ്യക്തമാക്കുന്നുണ്ട്.

Leave a Reply

Latest News

“കുറച്ച് ദിവസങ്ങൾക്ക് മുൻപ് മിൽഖാ സിംഗുമായി സംസാരിച്ചിരുന്നു. എന്നാൽ അത് അദ്ദേഹവുമായുള്ള അവസാനത്തെ സംഭാഷണമായിരിക്കുമെന്ന് പ്രതീക്ഷിച്ചില്ല ” – ഇന്ത്യയുടെ ഇതിഹാസ താരം മിൽഖാ സിംഗിന്റെ മരണത്തിൽ അനുശോചനം

ന്യൂഡൽഹി : "കുറച്ച് ദിവസങ്ങൾക്ക് മുൻപ് മിൽഖാ സിംഗുമായി സംസാരിച്ചിരുന്നു. എന്നാൽ അത് അദ്ദേഹവുമായുള്ള അവസാനത്തെ സംഭാഷണമായിരിക്കുമെന്ന് പ്രതീക്ഷിച്ചില്ല " - ഇന്ത്യയുടെ ഇതിഹാസ താരം...

More News