മുൻ ഡിജിപി ആർ ശ്രീലേഖയ്ക്ക് എതിരെ വിമര്‍ശനവുമായി പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ

0

തിരുവനന്തപുരം: മുൻ ഡിജിപി ആർ ശ്രീലേഖയ്ക്ക് എതിരെ വിമര്‍ശനവുമായി പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ. സേനയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ മനോവീര്യം കെടുത്താനും കുടുംബത്തിൽ അസ്വസ്ഥത വളർത്താനും മുന്‍ ഡിജിപി ശ്രമിക്കുന്നുവെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി സി ആര്‍ ബിജു പറഞ്ഞു. ഒരു അഭിമുഖത്തില്‍ മുൻ ഡിജിപി നടത്തിയ പരാമർശങ്ങൾക്ക് എതിരെയാണ് ഫേസ്ബുക്ക് പോസ്റ്റ്. സേനയിൽ ലൈഗിംക ചൂഷണം നടക്കുന്നുവെന്നായിരുന്നു ആര്‍ ശ്രീലേഖയുടെ പരാമർശം. വനിതാ എസ്ഐയോട് ഡിഐജി മോശമായി പെരുമാറി എന്ന് ആര്‍ ശ്രീലേഖ അഭിമുഖത്തില്‍ പറയുന്നുണ്ട്. അതില്‍ എന്തു നടപടിയാണ് മുൻ ഡിജിപി ആർ ശ്രീലേഖ സ്വീകരിച്ചതെന്നും പോസ്റ്റില്‍ ചോദ്യം.

ഡിഐജിയുടെ പേര് വെളിപ്പടുത്താത്തതിനാൽ മുതിർന്ന ഐപിഎസുകാര്‍ പലരും സംശയത്തിന്‍റെ നിഴലിലാണ്. പൊലീസിലെ സഹോദരിമാരുടെ ജീവിതം തകർക്കുന്ന രീതിയിലാണ് മുൻ ഡിജിപിയുടെ പരാമർശം. സർവീസിൽ ഒന്നും ചെയ്യാതെ വിരമിച്ച ശേഷം അതിരുകടന്ന വാക്കുകൾ പറഞ്ഞ് നടക്കരുതെന്നും സംഘടന ജന.സെക്രട്ടറി പോസ്റ്റില്‍ പറയുന്നു. കേരളത്തിലെ പൊലീസ് സോംഗങ്ങൾ ഒന്നാകെ ബഹുമാനിക്കുന്ന വനിതാ ഉദ്യോഗസ്ഥയാണ് ഐപിഎസ് അസോസിയേഷൻ സെക്രട്ടറി ഹർഷിത അത്തല്ലൂരിയെന്നും സംഘടനയുടെ മറുപടി.

പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജനറല്‍ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഒരു വനിതാ എസ്ഐയോട് ഒരു ഡിഐജി മോശമായി പെരുമാറി എന്ന് മാഡം പറയുന്നത് കേട്ടു. ഒരു ഡിഐജി അത്തരത്തിൽ തന്‍റെ സബോർഡിനേറ്റിനോട് മോശമായി പെരുമാറി എന്ന കാര്യം അറിഞ്ഞിട്ട് അതിൽ എന്ത് നടപടി മാഡം സ്വീകരിച്ചു എന്നത് ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. അത്തരം ഒരു സംഭവം നടന്നിട്ടുണ്ടെങ്കിൽ തന്നെ അത് 1990 കളുടെ ആദ്യം നടന്നതാണ് എന്നാണ് സംസാരിത്തിലൂടെ നമുക്ക് ബോധ്യമാകുന്നത്.

Leave a Reply