Wednesday, October 27, 2021

തെന്മലയില്‍ പരാതിക്കാരനെ മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

Must Read

കൊല്ലം: തെന്മലയില്‍ പരാതിക്കാരനെ മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. തെന്മല മുന്‍ എസ്എച്ച്ഒ സിഐ വിശ്വംഭരനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പരാതിയുടെ രസീത് ചോദിച്ചതിനാണ് രാജീവ് എന്നയാള്‍ക്ക് മര്‍ദനമേല്‍ക്കേണ്ടി വന്നത്.

ഫെ​ബ്രു​വ​രി മൂ​ന്നി​നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ​രാ​തി​യു​ടെ ര​സീ​ത് ആ​വ​ശ്യ​പ്പെ​ട്ട രാ​ജീ​വി​നോ​ട് പി​ന്നീ​ട് ന​ല്‍​കാ​മെ​ന്ന് പോ​ലീ​സ് മ​റു​പ​ടി ന​ല്‍​കി. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ത​ന്നെ വേ​ണ​മെ​ന്നു പ​റ​ഞ്ഞ രാ​ജീ​വി​നെ വാ​ഹ​ന​ത്തി​ല്‍ നി​ന്നു​മി​റ​ങ്ങി വ​ന്ന വി​ശ്വം​ഭ​ര​ന്‍ മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ രാ​ജീ​വി​നോ​ട് ഇ​ത് ക​ള​യാ​നും വി​ശ്വം​ഭ​ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തേ ആ​വ​ശ്യം ഉ​ന്ന​യി​ച്ച് രാ​ജീ​വി​നെ ഇ​യാ​ള്‍ സ്‌​റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ക്കു​കയും ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തു.

തു​ട​ര്‍​ന്ന് രാ​ജീ​വ് ഒ​രു സ​ന്ന​ദ്ധ സം​ഘ​ട​ന​യു​ടെ സ​ഹാ​യ​ത്തി​ല്‍ ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി. ഇ​തേ​തു​ട​ര്‍​ന്ന് പോ​ലീ​സി​ന് കോ​ട​തി​യു​ടെ വ​ലി​യ വി​മ​ര്‍​ശ​ന​മേ​റ്റി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സൗ​ത്ത് സൗ​ണ്‍ ഐ​ജി ഇ​യാ​ളെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.

Previous articleകഴിഞ്ഞ മാസം 17ന് റെയിൽവേ സ്റ്റേഷന് സമീപം വിഷം ഉള്ളിൽച്ചെന്ന നിലയിൽ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി നിയമ വിദ്യാർഥിനിയുടെ ദുരൂഹ മരണത്തിൽ ഒപ്പമുണ്ടായിരുന്ന സഹപാഠിക്ക് എതിരെയും നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു മാതാപിതാക്കൾ
Next articleഇവിടെ നിരവധിപ്പേരാണ് നിയമവിരുദ്ധമായി സർക്കാരിന്റെ ബോർഡ് വച്ച കാറുകളുമായി സഞ്ചരിക്കുന്നത്. ഇതിനെതിരെ ഒരു ഉദ്യോഗസ്ഥരും നടപടി എടുക്കാറില്ല. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു ഒരു ഉദ്ദേശം –
കൊച്ചിയിൽ കഴിഞ്ഞ ദിവസം സ്വന്തം കാറിൽ സർക്കാർ വാഹനങ്ങളിലേതു പോലെ ചുവപ്പിൽ വെളളഅക്ഷരങ്ങളിൽ ‘സിറ്റിസൻ ഓഫ് ഇന്ത്യ’ ബോർഡ് വച്ച് ആർടിഒയുടെ നടപടിക്കു വിധേയനായ വാഴക്കാല സ്വദേശി ടെറൻസ് പാപ്പാളിയുടേതാണ് ഈ പ്രതികരണംഇവിടെ നിരവധിപ്പേരാണ് നിയമവിരുദ്ധമായി സർക്കാരിന്റെ ബോർഡ് വച്ച കാറുകളുമായി സഞ്ചരിക്കുന്നത്

Leave a Reply

Latest News

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക....

More News