Monday, September 27, 2021

പറക്കുംതളിക ബൈജുവിനെ വെട്ടി പ്പരിക്കേൽപ്പിച്ച നാലംഗ സംഘത്തിൽ മൂന്നുപേർകൂടി പോലീസിന്റെ പിടിയിലായി

Must Read

പറക്കുംതളിക ബൈജുവിനെ വെട്ടി പ്പരിക്കേൽപ്പിച്ച നാലംഗ സംഘത്തിൽ മൂന്നുപേർകൂടി പോലീസിന്റെ പിടിയിലായി. ഇതോടെ കേസിലെ എല്ലാ പ്രതികളേയും വിളപ്പിൽശാല പോലീസ് അറസ്റ്റുചെയ്തു. കൊണ്ണിയൂർ നെടിയവിള കടുക്കാമല ടി.എസ്.എൽ. ഭവനിൽ അനു എന്നുവിളിക്കുന്ന എസ്.ലിജോസൂരി(31), പൊന്നെടുത്തകുഴി കത്തോലിക്കാ പള്ളിക്കുസമീപം ബെഥേൽ മന്ദിരത്തിൽ ഡാനി എന്നുവിളിക്കുന്ന എസ്.സാജൻ സ്റ്റീഫൻ(25), ഇയാളുടെ സഹോദരൻ ജസ്റ്റിൻ എന്നുവിളിക്കുന്ന എസ്.സാംജി സ്റ്റീഫൻ(28) എന്നിവരാണ് പിടിയിലായത്. ‌

ഇതിൽ സഹോദരന്മാരായ സാജനും സാംജിയും ഒന്നാം പ്രതി ഉറിയാക്കോട് പൊന്നെടുത്തകുഴി മലങ്കരപ്പള്ളിക്കു സമീപം ബഥേൽ മന്ദിരത്തിൽ സത്യൻ എന്നുവിളിക്കുന്ന എൻ.സ്റ്റീഫൻസണിന്റെ മക്കളാണ്. സ്റ്റീഫൻസൺ കഴിഞ്ഞ ദിവസം പോലീസിന്റെ പിടിയിലായി. ഗുണ്ടാനേതാവും മോഷ്ടാവുമായ ഉറിയാക്കോട് പൊന്നെടുത്തകുഴി കോളൂർമേലെ പുത്തൻവീട്ടിൽ ജയിൻവിക്ടറെന്ന പറക്കുംതളിക ബൈജു(42)വിനെ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് വീടിനുമുന്നിലിട്ട് നാലംഗ സംഘം വെട്ടി പ്പരിക്കേൽപ്പിച്ചത്. തലയ്ക്കും കൈകാലുകൾക്കും വെട്ടേറ്റ ബൈജു മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്. ബൈജുവിനെ ആക്രമിച്ച കേസിൽ പിടിയിലായവരെല്ലാം അയാളുടെ അടുത്ത ബന്ധുക്കളാണെന്ന് പോലീസ് പറഞ്ഞു. വിളപ്പിൽശാല എസ്.എച്ച്.ഒ. അനീഷ്‌ കരീം, എസ്.ഐ. വി.ഷിബു, എന്നിവരുടെ നേതൃത്വത്തിലെ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Latest News

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി കോവിഡ് ബാധിച്ച് മരിച്ചു

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) കോവിഡ് ബാധിച്ച് മരിച്ചു.കാക്കനാട് കളക്‌ട്രേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കോതമംഗലം ചെറുവട്ടൂർ മോളും പുറത്ത്...

More News