Tuesday, November 30, 2021

ആലപ്പുഴയിൽ മയക്കുമരുന്നുമായി ഏഴ് യുവാക്കളെ പോലീസ് പിടികൂടി

Must Read

ആലപ്പുഴ: ആലപ്പുഴയിൽ മയക്കുമരുന്നുമായി ഏഴ് യുവാക്കളെ പോലീസ് പിടികൂടി. സിന്തറ്റിക് വിഭാഗത്തിൽ പെട്ട 50 ഗ്രാം എംഡിഎംഎ യുവാക്കളിൽ നിന്ന് പിടിച്ചെടുത്തു. ഹരിപ്പാട് സ്വദേശികളായ പ്രണവ്, സജിൻ, ശ്രാവൺ, അക്ഷയ്, സച്ചിൻ, അർജുൻ, രഘുരാമൻ എന്നിവരാണ് പിടിയിലായത്. ഹരിപ്പാടുള്ള റിസോർട്ട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽക്കാനാണ് ഇവർ ശ്രമിച്ചത്.

ര​ണ്ട​ര ല​ക്ഷ​ത്തോ​ളം രൂ​പ മൂ​ല്യ​മു​ള്ള​താ​ണ് പി​ടി​ച്ചെ​ടു​ത്ത മ​യ​ക്കു​മ​രു​ന്ന്. ഹ​രി​പ്പാ​ട് സി​ഐ ബി​ജു വി ​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. മ​യ​ക്കു​മ​രു​ന്നു​ക​ളി​ൽ കു​റ​ച്ച് ഇ​വ​ർ വി​ല്പ​ന ന​ട​ത്തി​യെ​ന്നാ​ണ് വി​വ​രം. വാ​ങ്ങി​യ ആ​ൾ​ക്കാ​രെ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്.

നാ​ളു​ക​ളാ​യി ഇ​വ​ർ പൊ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഇ​വ​രു​ടെ താ​വ​ളം റെ​യ്ഡ് ചെ​യ്താ​യി​രു​ന്നു അ​റ​സ്റ്റ്. ബം​ഗ​ളൂ​രു​വി​ൽ നി​ന്നാ​ണ് ജി​ല്ല​യി​ലേ​ക്ക് എം​ഡി​എം​എ എ​ത്തു​ന്ന​ത് എ​ന്നാ​ണ് വി​വ​രം. ജി​ല്ലാ ആ​ന്‍റി ന​ർ​ക്കോ​ട്ടി​ക് ടീം ​ഇ​വ​രെ നി​ര​ന്ത​രം നി​രി​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News