Monday, September 27, 2021

ജോലിക്കുചേർന്ന്‌ നാലാംദിവസം ഷാപ്പിൽനിന്നും ഒരുലക്ഷത്തോളം രൂപ മോഷ്ടിച്ചു കടന്ന മാനേജരെ പിന്നാലെ പിൻതുടർന്നെത്തിയ പോലീസ് പിടികൂടി

Must Read

ജോലിക്കുചേർന്ന്‌ നാലാംദിവസം ഷാപ്പിൽനിന്നും ഒരുലക്ഷത്തോളം രൂപ മോഷ്ടിച്ചു കടന്ന മാനേജരെ പിന്നാലെ പിൻതുടർന്നെത്തിയ പോലീസ് പിടികൂടി.

ഏറ്റുമാനൂർ കോണിക്കൽ ഷാപ്പിലെ മാനേജർ തിരുവനന്തപുരം നാലാഞ്ചിറ ബി.എസ്.എൻ.എൽ. ക്വാർട്ടേഴ്‌സിൽ എസ്.എൽ. ശരത്തിനെ (33) യാണ്‌ ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഓൺലൈനിൽ പരസ്യം നൽകിയ ശേഷമാണ് ഷാപ്പിലേക്കു തിരുവനന്തപുരം സ്വദേശിയെ മാനേജരായി നിയമിച്ചത്. ഷാപ്പിലെത്തി നാലാംദിവസം ഇയാൾ ഇവിടെയുണ്ടായിരുന്ന കളക്ഷൻ തുകയായ 99,000 രൂപയുമായി സ്ഥലം വിടുകയായിരുന്നു. ഇതേത്തുടർന്നു ഷാപ്പ് ഉടമ ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലെത്തി എസ്.ഐ. ടി.എസ്.റെനീഷിന് പരാതി നൽകി. തുടർന്നു പോലീസ് സംഘം ഷാപ്പിലെ സി.സി.ടി.വി.ക്യാമറകൾ പരിശോധിച്ചു. പരിശോധനയിൽ ഏറ്റുമാനൂരിൽ നിന്നും ടാക്‌സി കാറിൽ പ്രതി തിരുവനന്തപുരം ഭാഗത്തേയ്ക്കു രക്ഷപെടുകയായിരുന്നുവെന്നു കണ്ടെത്തി. തിരുവനന്തപുരത്തെത്തിയ പ്രതി ഇയാളുടെ ആദ്യഭാര്യയുടെ വീട്ടിലേക്കാണ് പോയത്. ഇവിടെ ഇവരില്ലാതിരുന്നതിനെ തുടർന്നു കോയമ്പത്തൂരിലെ രണ്ടാംഭാര്യയുടെ വീട്ടിലേക്കു പോയി. ഈ രണ്ടിടത്തും പോലീസ് സംഘം പ്രതിയെ പിൻതുടരുകയായിരുന്നു.

കേരളത്തിലേക്കു കടക്കുന്നതിനിടെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. സിവിൽ പോലീസ് ഓഫിസർമാരായ സാബു പി.ജെ, ഡെന്നി എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Latest News

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി കോവിഡ് ബാധിച്ച് മരിച്ചു

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) കോവിഡ് ബാധിച്ച് മരിച്ചു.കാക്കനാട് കളക്‌ട്രേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കോതമംഗലം ചെറുവട്ടൂർ മോളും പുറത്ത്...

More News