Monday, October 18, 2021

ചിട്ടി തുടങ്ങിയശേഷം വ്യാജ പ്രമാണം നൽകി കെ.എസ്.എഫ്.ഇ.യിൽനിന്നു വായ്പത്തട്ടിപ്പു നടത്തിയ ശേഷം മുങ്ങിയ പ്രതിയെ പോലീസ് പിടികൂടി

Must Read

നെയ്യാറ്റിൻകര: ചിട്ടി തുടങ്ങിയശേഷം വ്യാജ പ്രമാണം നൽകി കെ.എസ്.എഫ്.ഇ.യിൽനിന്നു വായ്പത്തട്ടിപ്പു നടത്തിയ ശേഷം മുങ്ങിയ പ്രതിയെ പോലീസ് പിടികൂടി.

ബാലരാമപുരം കോട്ടുകാൽക്കോണം കുഴിവിള വീട്ടിൽ രാജൻ(42) ആണ് അറസ്റ്റിലായത്. കെ.എസ്.എഫ്.ഇ.യുടെ ഏഴ് ബ്രാഞ്ചുകളിൽനിന്നായി ലക്ഷക്കണക്കിനു രൂപയാണ് പ്രതി തട്ടിയെടുത്തത്.

കെ.എസ്.എഫ്.ഇ.യുടെ വിവിധ ബ്രാഞ്ചുകളിൽ ചിട്ടി തുടങ്ങും. തുടർന്ന് വ്യാജ പ്രമാണം ഹാജരാക്കി ചിട്ടിയിൽനിന്നു വായ്പയെടുത്ത ശേഷം തിരിച്ചടവു നടത്താതെ മുങ്ങുകയാണ് പതിവ്.

ഇത്തരത്തിൽ എടുത്തിട്ടുള്ള വായ്പയുടെ ഈടായി നൽകിയ പ്രമാണങ്ങൾ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ്‌ പുറത്തറിയുന്നത്.

തുടർന്ന് നെയ്യാറ്റിൻകര ഡിവൈ.എസ്.പി. എസ്.അനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

കെ.എസ്.എഫ്.ഇ.യുടെ ഏഴ് ബ്രാഞ്ചുകളിൽ പ്രതി ഇത്തരത്തിൽ തട്ടിപ്പുനടത്തിയതായി കണ്ടെത്തിയെന്ന് നെയ്യാറ്റിൻകര സി.ഐ. വി.എൻ.സാഗർ പറഞ്ഞു.

ഒളിവിലായിരുന്ന പ്രതിയെ നെയ്യാറ്റിൻകര എസ്.ഐ. ടി.പി.സെന്തിൽകുമാർ, സി.പി.ഒ.മാരായ പ്രശാന്ത്, രാജലക്ഷ്മണൻ, ഷിബിൻ എന്നിവർ ചേർന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Latest News

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ...

More News