Tuesday, June 15, 2021

സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ പണം നല്‍കിയ കേസില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കാന്‍ പൊലീസ് നീക്കം

Must Read

സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ പണം നല്‍കിയ കേസില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കാന്‍ പൊലീസ് നീക്കം. ബിജെപിയുടെ പ്രാദേശിക നേതാക്കളായ സുരേഷ് നായിക്, അശോക് ഷെട്ടി എന്നിവരെ സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതി ചേര്‍ക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ഇരുവരുടെയും പേരുകള്‍ ഇടത് സ്ഥാനാര്‍ത്ഥി വി വി രമേശന്റെ പരാതിയിലും പറയുന്നുണ്ട്. കേസില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കുന്നതിനൊപ്പം ഗുരുതര വകുപ്പുകള്‍ ചുമത്താനും സാധ്യത നില നില്‍ക്കുന്നുണ്ട്. നിലവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്‌ഐആറില്‍ പ്രതിയായി കെ സുരേന്ദ്രന്റെ പേര് മാത്രമാണ് ഉള്ളത്.

കഴിഞ്ഞ ദിവസം സുന്ദര പൊലീസിന് നല്‍കിയ മൊഴിയില്‍ ബിജെപി പ്രവര്‍ത്തകര്‍ തന്നെ തട്ടിക്കൊണ്ടുപോയെന്നും തടങ്കലില്‍ പാര്‍പ്പിച്ചെന്നും പറഞ്ഞിട്ടുണ്ട്. തുടരന്വേഷണത്തിന്റെ ഭാഗമായി സുന്ദരയുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തും.

Leave a Reply

Latest News

മൂവാറ്റുപുഴ ലത പാലം മുതൽ പുഴക്കരക്കാവ് വരെ പുഴയോര നടപ്പാത പൂർണമായും മുങ്ങി

മൂവാറ്റുപുഴ: ശക്തമായ മഴയിൽ മൂവാറ്റുപുഴ ലത പാലം മുതൽ പുഴക്കരക്കാവ് വരെ പുഴയോര നടപ്പാത പൂർണമായും മുങ്ങിപുഴ കരകവിഞ്ഞ് പുഴയോര നടപ്പാത മുങ്ങി . മൂവാറ്റുപുഴ...

More News