Tuesday, October 26, 2021

പി ഹണ്ട് വേട്ടയുടെ ഭാഗമായി പിടിച്ചെടുത്ത തൊണ്ടി മുതൽ കാണാതായതിന്‍റെ ഞെട്ടലിൽ പോലീസ്

Must Read

പി ഹണ്ട് വേട്ടയുടെ ഭാഗമായി പിടിച്ചെടുത്ത തൊണ്ടി മുതൽ കാണാതായതിന്‍റെ ഞെട്ടലിൽ പോലീസ്. അശ്ലീല വീഡിയോകൾ അടങ്ങിയ മൊബൈൽ ഫോൺ ആണ് പോലീസ് സ്റ്റേഷനിൽനിന്നു കോടതിയിൽ എത്തിയപ്പോൾ അപ്രത്യക്ഷമായത്.

കു​ട്ടി​ക​ളു​ടെ അ​ട​ക്ക​മു​ള്ള വി​ഡി​യോ​ക​ൾ ഉ​ണ്ടാ​യി​രു​ന്ന ഫോ​ൺ തൊ​ണ്ടി​മു​ത​ലാ​യി പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നാ​ണ് ഇ​പ്പോ​ൾ കാ​ണാ​താ​യി​രി​ക്കു​ന്ന​ത്.

കൊ​ല്ലം ജി​ല്ല​യി​ലെ തെ​ക്കേ അ​റ്റ​ത്തു​ള്ള ക​ട​ലോ​ര ന​ഗ​ര​ത്തി​ലെ ഒ​രു ജ​ന​മൈ​ത്രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. പി ​ഹ​ണ്ട് വേ​ട്ട​യു​ടെ ഭാ​ഗ​മാ​യി ഇ​വി​ടെ ഒ​രു യു​വാ​വി​നെ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി ലാ​ക്കി​യി​രു​ന്നു. കു​ട്ടി​ക​ളു​ടെ അ​ട​ക്കം അ​ശ്ലീ​ല വീ​ഡി​യോ​ക​ളും ചി​ത്ര​ങ്ങ​ളും കൂ​ട്ടു​കാ​ർ​ക്കു കൂ​ടി ഇ​യാ​ൾ ഷെ​യ​ർ ചെ​യ്യു​മാ​യി​രു​ന്നു.

പി ​ഹ​ണ്ട് വേ​ട്ട​യു​ടെ ഭാ​ഗ​മാ​യി സൈ​ബ​ർ സെ​ൽ ഇ​യാ​ളു​ടെ ന​മ്പ​ർ ക​ണ്ടെ​ത്തി. ജ​ന​മൈ​ത്രി പോ​ലി​സി​നോ​ടു ന​ട​പ​ടി എ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ട​ൻ ത​ന്നെ പോ​ലീ​സ് യു​വാ​വി​നെ ക​ണ്ടെ​ത്തി, ഫോ​ൺ പി​ടി​ച്ചെ​ടു​ത്തു.

കേ​സെ​ടു​ക്കാ​നു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ളും തു​ട​ങ്ങി. തെ​ളി​വാ​യ ഫോ​ൺ സൂ​ക്ഷി​ക്കാ​ൻ വ​നി​താ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റെ ഏ​ല്പി​ക്കു​ക​യും ചെ​യ്തു.

പ്രാ​ഥ​മി​ക വി​വ​ര റി​പ്പോ​ർ​ട്ടി​നൊ​പ്പം തെ​ളി​വാ​യി പി​ടി​ച്ചെ​ടു​ത്ത ഫോ​ണും കോ​ട​തി​യി​ലെ​ത്തി​ച്ച​പ്പോ​ഴാ​ണ് മ​റി​മാ​യം സ​ഹ​പ്ര​വ​ർ​ത്ത​ക​ർ പോ​ലു​മ​റി​യു​ന്ന​ത് .പി​ടി​ച്ചെ​ടു​ത്ത ഫോ​ണി​നു പ​ക​രം മ​റ്റൊ​രു ഫോ​ൺ. സൗ​മ്യ​നും വ​ള​രെ മാ​ന്യ​നു​മാ​യ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ ഞെ​ട്ടി. കി​ട്ടി​യ അ​വ​സ​രം പാ​ഴാ​ക്കാ​തെ സ്പെ​ഷ​ൽ ബ്രാ​ഞ്ച് സം​ഭ​വം കൈ​യോ​ടെ മു​ക​ളി​ലേ​ക്കു റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഫോ​ൺ സൂ​ക്ഷി​ക്കാ​ൻ ഏ​ൽ​പി​ച്ച വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​യെ സ്വാ​ധീ​നി​ച്ചു മാ​റ്റി​യ​താ​ണോ? അ​തോ സ​ഹ പ്ര​വ​ർ​ത്ത​ക​ർ അ​ടി​ച്ചു​മാ​റ്റി പ​ക​രം മ​റ്റൊ​ന്ന് വ​ച്ച​താ​ണോ? അ​തോ പ്ര​തി​യെ ശി​ക്ഷ​യി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടു​ത്താ​ൻ പ​ണം വാ​ങ്ങി ഫോ​ൺ മാ​റ്റി​യ​താ​ണോ? ഉ​ത്ത​രം തേ​ടി അ​ന്വേ​ഷ​ണ​ത്തി​നു തു​ട​ക്ക​മാ​യി​ട്ടു​ണ്ട്.

സം​ഭ​വം പു​റ​ത്താ​യ​തോ​ടെ ആകെ വലഞ്ഞിരിക്കുകയാണ് ജ​ന​മൈ​ത്രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ.

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News