Sunday, September 26, 2021

അറസ്റ്റ് തടഞ്ഞു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ വിമുക്തഭടന്‍റെ വീട്ടിൽ അർദ്ധരാത്രിയിൽ സംഘമായെത്തിയ പോലീസ് അതിക്രമം കാട്ടിയതായി പരാതി

Must Read

അറസ്റ്റ് തടഞ്ഞു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ വിമുക്തഭടന്‍റെ വീട്ടിൽ അർദ്ധരാത്രിയിൽ സംഘമായെത്തിയ പോലീസ് അതിക്രമം കാട്ടിയതായി പരാതി.

ഭാ​ര്യ മാ​ത്രം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന സ​മ​യ​ത്ത് വ​നി​താ പോ​ലീ​സി​ല്ലാ​തെ​യെ​ത്തി​യ പോ​ലീ​സ് സം​ഘം അ​വ​രെ ആ​ക്ഷേ​പി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത​താ​യും വി​മു​ക്ത ഭ​ട​ൻ എ​ഴു​കോ​ൺ ഇ​രു​മ്പ​ന​ങ്ങാ​ട് ഉ​ദ​യ വി​ലാ​സ​ത്തി​ൽ ഉ​ദ​യ​കു​മാ​റും ഭാ​ര്യ സി​നി​യും കൊ​ല്ലം റൂ​റ​ൽ എ​സ്.​പി​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

എ​ഴു​കോ​ൺ പോ​ലീ​സി​നെ​തി​രെ​യാ​ണ് പ​രാ​തി.ക​ഴി​ഞ്ഞ 7 ന് ​രാ​ത്രി 12.30നാ​ണ് സം​ഭ​വം. വീ​ട്ടി​ലെ​ത്തി​യ പോ​ലീ​സ് ക​ത​ക് ച​വി​ട്ടി​പ്പൊ​ളി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ജ​ന​ൽ ചി​ല്ല് അ​ടി​ച്ച് പൊ​ട്ടി​ക്കു​ക​യും ചെ​യ്തു.

സി​നി ക​ത​ക് തു​റ​ന്ന​തി​നെ തു​ട​ർ​ന്ന് അ​ക​ത്ത് ക​യ​റി​യ പോ​ലീ​സ് ഭ​ർ​ത്താ​വും പ്ല​സ് ടു ​വി​ദ്യാ​ർ​ത്ഥി​യാ​യ മ​ക​നും സ്ഥ​ല​ത്തി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യ ശേ​ഷം സി​നി​യു​ടെ മു​ഖ​ത്ത് ടോ​ർ​ച്ച​ടി​ക്കു​ക​യും കേ​ട്ടാ​ല​റ​ക്കു​ന്ന വി​ധ​മു​ള്ള അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തു​ക​യും ചെ​യ്ത​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു.

കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്നു​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ളാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്ന് ഉ​ദ​യ​കു​മാ​ർ പ​റ​ഞ്ഞു. ഇ​തി​ന്‍റെ പേ​രി​ൽ സി​നി​യു​ടെ സ​ഹോ​ദ​ര​നു​മാ​യി കേ​സ് ഉ​ണ്ടാ​യി​രു​ന്നു.

ഇ​വ​ർ ന​ൽ​കി​യ പ​രാ​തി എ​ഴു​കോ​ൺ പോ​ലീ​സ് സ്വീ​ക​രി​ക്കു​ക​യും ത​ങ്ങ​ൾ ന​ൽ​കി​യ പ​രാ​തി പോ​ലീ​സ് സ്വി​ക​രി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്ത​താ​യി ഉ​ദ​യ​കു​മാ​ർ പ​റ​യു​ന്നു.​ഇ​തി​നെ​തി​രെ​യും റൂ​റ​ൽ എ​സ്.​പി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു.​

എ​സ്പി​ക്കു പ​രാ​തി ന​ൽ​കു​മോ​ടി എ​ന്നു ചോ​ദി​ച്ചു കൊ​ണ്ടാ​യി​രു​ന്നു പോ​ലീ​സ് അ​തി​ക്ര​മ​മെ​ന്ന് സി​നി പ​റ​യു​ന്നു. ഹൈ​ക്കോ​ട​തി​യി​ൽ നി​ന്നും അ​റ​സ്റ്റ് ത​ട​ഞ്ഞു കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് നി​ല നി​ൽ​ക്കെ​യാ​ണ് പോ​ലീ​സ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്നും ഉ​ദ​യ​കു​മാ​ർ വ്യ​ക്ത​മാ​ക്കി.​

മു​ഖ്യ​മ​ന്ത്രി​ക്കും പ്ര​തി​പ​ക്ഷ നേ​താ​വി​നും മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​നും പ​രാ​തി​ക​ൾ ന​ൽ​കാ​നൊ​രു​ങ്ങു​ക​യാ​ണ് ഈ ​കു​ടും​ബം.

Leave a Reply

Latest News

ഓണ്‍ലൈന്‍ ഗെയിമിന് അടിമപ്പെടുന്ന കുട്ടികളെ സമൂഹത്തിന്‍റെ പൊതുധാരയിലേയ്ക്കു കൊണ്ടുവരുന്നതിനു പൊലീസിന്‍റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ ഡി-അഡിക്‌ഷന്‍ സെന്‍ററുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ഓണ്‍ലൈന്‍ ഗെയിമിന് അടിമപ്പെടുന്ന കുട്ടികളെ സമൂഹത്തിന്‍റെ പൊതുധാരയിലേയ്ക്കു കൊണ്ടുവരുന്നതിനു പൊലീസിന്‍റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ ഡി-അഡിക്‌ഷന്‍ സെന്‍ററുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്‍റെ പലഭാഗത്തായി പൊലീസിനായി...

More News