പമ്പയിലെ പൊലീസ് മെസ് താത്കാലികമായി അടച്ചു. പത്തിലധികം പൊലീസുകാര്‍ക്കും മെസ് ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. പൊലീസുകാര്‍ക്കുള്ള ഭക്ഷണം നിലയ്ക്കലുള്ള മെസില്‍ നിന്ന് നല്‍കും.
കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ ശബരിമല തീര്‍ത്ഥാടനം നടക്കുന്നത്. അതേസമയം, തീര്‍ത്ഥാടകരുടെ സുരക്ഷ മുന്‍ നിര്‍ത്തി ശബരിമലയില്‍ തെര്‍മല്‍ സ്കാന്‍ സംവിധാനം ഒരുക്കി. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ശബരിമല സന്നിധാനത്ത് എത്തുന്ന ഭക്തരുടെയും സേവനം അനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരുടെയും തൊഴിലാളികളുടെയും സുരക്ഷയെ മുന്‍നിര്‍ത്തിയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തെര്‍മല്‍ സ്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്.
വലിയ നടപ്പന്തല്‍, സന്നിധാനം, ഉദ്യോഗസ്ഥര്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്ന ഗേറ്റ്, പൊലീസ് മെസ്, ദേവസ്വം മെസ് തുടങ്ങിയ സ്ഥലങ്ങളില്‍ തെര്‍മല്‍ സ്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഭക്തരുമായി കൂടുതല്‍ സമ്പര്‍ക്കം വരാന്‍ സാധ്യതയുള്ള സ്ഥലങ്ങളായ പതിനെട്ടാം പടി, വഴിപാട് കൗണ്ടറുകള്‍, സന്നിധാനം എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് പ്രതിരോധത്തിന് വേണ്ടിയുള്ള എല്ലാ സുരക്ഷാ ഉപകരണങ്ങളും നല്‍കിയിട്ടുണ്ട്. Police in Pampa have temporarily closed the mess. The move comes after Kovid confirmed to more than a dozen police and mess employees.