Friday, November 27, 2020

വീടാക്രമണത്തെ കുറിച്ച് പറയാനെത്തിയയാളെ സ്ത്രീപീഡന കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി; കേസ് ഒത്തുതീര്‍പ്പാക്കി

Must Read

അസംസ്കൃത പാമോയിലിന്റെ ഇറക്കുമതി തീരുവ കുറച്ചു

ദില്ലി: അസംസ്‌കൃത പാമോയിലിന്റെ ഇറക്കുമതി തീരുവ കേന്ദ്രസർക്കാർ കുറച്ചു. 37.5 ശതമാനത്തിൽ നിന്ന് 27.5 ശതമാനമായാണ് നികുതി കുറച്ചത്. ലോകത്ത് ഏറ്റവും കൂടുതൽ പാമോയിൽ ഇറക്കുമതി ചെയ്യുന്ന...

വജ്രവും മുത്തും നിറഞ്ഞ തകർപ്പൻ ആഡംബര മാസ്ക് വിപണിയിൽ, വില കേട്ടാൽ ഞെട്ടും

കൊവിഡിൽ നിന്നും രക്ഷനേടുന്നതിനൊപ്പം ലക്‌ഷ്വറി ലുക്കും നൽകുന്ന ആഡംബര മാസ്കുമായി ജപ്പാൻ. വിലകൂടിയ വജ്രം, മുത്തുകൾ എന്നിവയാണ് ഈ മാസ്കിൽ പതിപ്പിച്ചിരിക്കുന്നത്. 10 ലക്ഷം യെൻ...

തദ്ദേശ തെരഞ്ഞെടുപ്പിൽ നേട്ടം ജോസ്, ജോസഫ് വിഭാഗങ്ങൾക്ക്; സീറ്റുകളുടെ കാര്യത്തിൽ ഇരുമുന്നണിയും നൽകിയത് മികച്ച പരിഗണന

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ ജോസ്, ജോസഫ് വിഭാഗങ്ങൾക്ക് സീറ്റുകളുടെ കാര്യത്തിൽ ഇരുമുന്നണിയും നൽകിയത് മികച്ച പരിഗണന. മ​ധ്യ​കേ​ര​ള​ത്തി​ലെ കേ​ര​ള...

കൊല്ലം: വീടാക്രമണത്തെ കുറിച്ച് പറയാനെത്തിയയാളെ സ്ത്രീപീഡന കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പൊലീസുകാര്‍ കേസ് ഒത്തുതീര്‍പ്പാക്കിയെന്ന്പരാതി. കൊല്ലം ശാസ്താംകോട്ട സ്റ്റേഷനിലെ എസ്ഐയ്ക്കും പൊലീസുകാര്‍ക്കം എതിരെയാണ് ആക്രമണത്തിന് ഇരയായ കുടുംബം കൊട്ടാരക്കര റൂറല്‍ എസ്പിക്ക് പരാതി നല്‍കിയത്.

മൈനാഗപ്പളളി സ്വദേശി വിശ്വംഭരനും, ഭാര്യ വല്‍സലയും. ഇക്കഴിഞ്ഞ 11ന് ബന്ധുക്കള്‍ കൂടിയായ അജു രത്നകുമാറും അരവിന്ദാക്ഷനും ചേര്‍ന്ന് തന്‍റെ വീട്ടില്‍ അതിക്രമിച്ചു കയറി നടത്തിയ ആക്രമണത്തിലെ പരിക്കാണ് ശരീരത്തില്‍ ഇക്കാണുന്നതെന്ന് ഇരുവരും പറയുന്നു.

തെളിവായി വൈദ്യപരിശോധന സര്‍ട്ടിഫിക്കറ്റുമുണ്ട്. എന്നാല്‍ പരാതി പറയാന്‍ ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ അക്രമിച്ചവര്‍ക്കെതിരെ കേസെടുക്കുന്നതിനു പകരം പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ സ്ഥലം എസ്ഐ അനീഷ് ആവശ്യപ്പെടുകയായിരുന്നെന്ന് ഈ വൃദ്ധ ദമ്പതികള്‍ പറയുന്നു.

പറ്റില്ലെന്ന് നിലപാടെടുത്തതോടെ ആക്രമിച്ചവരുടെ കുടുംബത്തിലെ ഒരു സ്ത്രീയെ വിളിച്ചു വരുത്തി താന്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന പരാതി എസ്ഐ എഴുതി വാങ്ങിയെന്നും ഒത്തുതീര്‍പ്പു രേഖയില്‍ ഒപ്പിട്ടില്ലെങ്കില്‍ റിമാന്‍ഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വിശ്വംഭരന്‍ ചൂണ്ടിക്കാട്ടി.

ഒടുവില്‍ വെളളക്കടലാസില്‍ ഒപ്പിട്ടു കൊടുത്തതോടെയാണ് സ്റ്റേഷനില്‍ നിന്ന് വിട്ടയച്ചതെന്നും കൊട്ടാരക്കര റൂറല്‍ എസ്പിക്കു നല്‍കിയ പരാതിയില്‍ ഇരുവരും ചൂണ്ടിക്കാട്ടി. എതിര്‍കക്ഷിയില്‍ നിന്ന് പണം വാങ്ങിയാണ് വാദിയെ പ്രതിയാക്കാന്‍ പൊലീസ് ശ്രമിച്ചതെന്നും കുടുംബം പറയുന്നു.

മനുഷ്യാവകാശ കമ്മിഷനും പൊലീസ് കംപ്ലയിന്‍റ് അതോറിറ്റിക്കും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ വീടാക്രമണ കേസ് ഇരുകൂട്ടരും സ്വന്തം നിലയില്‍ ഒത്തുതീര്‍പ്പാക്കി മടങ്ങുകയായിരുന്നെന്നാണ് ശാസ്താംകോട്ട പൊലീസിന്‍റെ വിശദീകരണം.

English summary

Police have settled a case of threatening to arrest a man who came to tell about a house attack in a case of sexual harassment.

Leave a Reply

Latest News

അസംസ്കൃത പാമോയിലിന്റെ ഇറക്കുമതി തീരുവ കുറച്ചു

ദില്ലി: അസംസ്‌കൃത പാമോയിലിന്റെ ഇറക്കുമതി തീരുവ കേന്ദ്രസർക്കാർ കുറച്ചു. 37.5 ശതമാനത്തിൽ നിന്ന് 27.5 ശതമാനമായാണ് നികുതി കുറച്ചത്. ലോകത്ത് ഏറ്റവും കൂടുതൽ പാമോയിൽ ഇറക്കുമതി ചെയ്യുന്ന...

വജ്രവും മുത്തും നിറഞ്ഞ തകർപ്പൻ ആഡംബര മാസ്ക് വിപണിയിൽ, വില കേട്ടാൽ ഞെട്ടും

കൊവിഡിൽ നിന്നും രക്ഷനേടുന്നതിനൊപ്പം ലക്‌ഷ്വറി ലുക്കും നൽകുന്ന ആഡംബര മാസ്കുമായി ജപ്പാൻ. വിലകൂടിയ വജ്രം, മുത്തുകൾ എന്നിവയാണ് ഈ മാസ്കിൽ പതിപ്പിച്ചിരിക്കുന്നത്. 10 ലക്ഷം യെൻ അഥവാ 9,600 ഡോളർ ആണ് വജ്രമാസ്കിന്റെ...

തദ്ദേശ തെരഞ്ഞെടുപ്പിൽ നേട്ടം ജോസ്, ജോസഫ് വിഭാഗങ്ങൾക്ക്; സീറ്റുകളുടെ കാര്യത്തിൽ ഇരുമുന്നണിയും നൽകിയത് മികച്ച പരിഗണന

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ ജോസ്, ജോസഫ് വിഭാഗങ്ങൾക്ക് സീറ്റുകളുടെ കാര്യത്തിൽ ഇരുമുന്നണിയും നൽകിയത് മികച്ച പരിഗണന. മ​ധ്യ​കേ​ര​ള​ത്തി​ലെ കേ​ര​ള കോ​ൺ​ഗ്ര​സ്​ സ്വാ​ധീ​ന മേ​ഖ​ല​ക​ളി​ലെ​ല്ലാം ഇ​രു​പ​ക്ഷ​ത്തി​നും ഇ​ത്ത​വ​ണ...

ഡൽഹി ചലോ മാർച്ച്; രണ്ടാം ദിവസവും അതിർത്തി അടച്ചു, പിന്മാറില്ലെന്ന് കർഷക‌ർ

  ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരായ കർഷക സംഘടനകളുടെ ഡൽഹി ചലോ മാർച്ച് തടയാൻ തുടർച്ചയായ രണ്ടാം ദിവസവും അതിർത്തികൾ അടച്ച് ഡൽഹിയും ഹരിയാനയും. ഹരിയാനയിലെ കർണാൽ അംബാല, ഹിസാർ,...

പോലീസ്‌ സ്‌റ്റേഷനിൽപരാതി നൽകാനെത്തിയ അച്ഛനെ മകളുടെ സാന്നിധ്യത്തിൽ അധിക്ഷേപിച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

തിരുവനന്തപുരം: പോലീസ്‌ സ്‌റ്റേഷനിൽപരാതി നൽകാനെത്തിയ അച്ഛനെ മകളുടെ സാന്നിധ്യത്തിൽ അധിക്ഷേപിച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. തിരുവനന്തപുരം നെയ്യാർ ഡാം സ്റ്റേഷനിലാണ് സംഭവം. കള്ളിക്കാട് സ്വദേശി സുദേവനോടാണ് പൊലീസ് മോശമായി പെരുമാറിയത്....

More News