Thursday, December 2, 2021

സോപ്പുകട നടത്തുന്നതിന്‍റെ മറവിൽ വൻതോതിൽ ഒളിപ്പിച്ചിരുന്ന സ്ഫോടകവസ്തു പോലീസ് പിടികൂടി

Must Read

ആനമാറിയിൽ സോപ്പുകട നടത്തുന്നതിന്‍റെ മറവിൽ വൻതോതിൽ സ്ഫോടകവസ്തു ഒളിപ്പിച്ചിരുന്നതു കൊല്ലങ്കോട് പോലീസ് പിടികൂടി. ആനമാറി പാതനാറയിൽ തിങ്കളാഴ്ചയാണ് ഉഗ്രപ്രഹരശേഷിയുള്ള സ്ഫോടകവസ്തുശേഖരം കണ്ടെത്തിയത്. 1850 ഡിറ്റണേറ്റർ, 1073 ജലാറ്റിൻ സ്റ്റിക്ക്, മൂന്നു ചാക്ക് വിവിധ തരം പടക്കങ്ങൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.

സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ സ്ഥാ​പ​നം വാ​ട​ക​യ്ക്കെ​ടു​ത്തു സോ​പ്പു​പൊ​ടി വി​ല്പ​ന ന​ട​ത്തു​ന്ന​തി​ന്‍റെ മ​റ​വി​ലാ​ണ് സ്ഫോ​ട​ക​വ​സ്തു ര​ഹ​സ്യ​വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന​തെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. പോ​ലീ​സ് റെ​യ്ഡ് മ​ന​സി​ലാ​ക്കി​യ പ്ര​തി ഒ​ളി​വി​ൽ പോ​യി​രി​ക്കു​ക​യാ​ണ്. മു​ൻ​പ് സ്ഫോ​ട​ക​വ​സ്തു കൈ​വ​ശം​വ​യ്ക്കാ​ൻ പ്ര​തി ലൈ​സ​ൻ​സ് നേ​ടി​യി​രു​ന്നു. പി​ന്നി​ട് ലൈ​സ​ൻ​സ് പു​തു​ക്കാ​തെ​ത​ന്നെ​യാ​ണ് സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ശേ​ഖ​രി​ച്ചി​രു​ന്ന​ത്.

അ​ബ​ദ്ധ​ത്തി​ൽ ഒ​രു തീ​പ്പൊ​രി വീ​ണാ​ൽ​ത​ന്നെ പ്ര​ദേ​ശ​മാ​ക​മാ​നം വ​ൻ​ദു​ര​ന്ത​മു​ണ്ടാ​ക്കാ​ൻ ക​ഴി​യു​ന്ന അ​ള​വി​ലാ​ണ് ജ​ലാ​റ്റി​നും ഡി​റ്റ​ണേ​റ്റ​റും സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News