Thursday, January 27, 2022

ആന്ധ്രയിൽനിന്ന് പത്തനാപുരത്തേക്ക് കൊണ്ടുവന്ന ഒരു കിലോ ഹാഷിഷ് പോലീസ് പിടികൂടി

Must Read

പത്തനാപുരം: ആന്ധ്രയിൽനിന്ന് പത്തനാപുരത്തേക്ക് കൊണ്ടുവന്ന ഒരു കിലോ ഹാഷിഷ് പോലീസ് പിടികൂടി. വിശാഖപ്പട്ടണം സ്വദേശികളായ ശ്രവണ്‍കുമാര്‍(27), കോളേജ് വിദ്യാര്‍ഥിയായ ഡി. റാമു(22) എന്നിവരാണ് പിടിയിലായത്. ബാഗിലായിരുന്നു ഹാഷിഷ് ഒളിപ്പിച്ചിരുന്നത്.

ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ നി​ന്നും ട്രെ​യി​ന്‍ മാ​ര്‍​ഗം കാ​യം​കു​ള​ത്തെ​ത്തി​യ സം​ഘം അ​വി​ടെ നി​ന്നും ഓ​ട്ടോ​റി​ക്ഷ​യി​ലാ​ണ് പ​ത്ത​നാ​പു​ര​ത്ത് എ​ത്തി​യ​ത്. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡും, പ​ത്ത​നാ​പു​രം പോ​ലീ​സും ചേ​ര്‍​ന്ന് കൊ​ല്ലം ജി​ല്ലാ അ​തി​ര്‍​ത്തി​യാ​യ ക​ല്ലും​ക​ട​വി​ല്‍ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഹാ​ഷി​ഷു​മാ​യി ര​ണ്ടു യു​വാ​ക്ക​ള്‍ പി​ടി​യി​ലാ​യ​ത്.

പി​ടി​കൂ​ടി​യ ഹാ​ഷി​ഷി​ന് വി​പ​ണി​യി​ല്‍ ല​ക്ഷ​ങ്ങ​ള്‍ വി​ല​വ​രു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ​ത്ത​നാ​പു​ര​ത്ത് ആ​ര്‍​ക്ക് വേ​ണ്ടി​യാ​ണ് ഹാ​ഷി​ഷ് കൊ​ണ്ടു​വ​ന്ന​ത് എ​ന്ന​തി​നെ​പ​റ്റി പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്.

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News