Sunday, January 23, 2022

കേരളത്തില്‍ സാമൂഹ്യപ്രവര്‍ത്തനം നടത്താനെത്തിയ സ്വിറ്റ്സര്‍ലന്‍ഡ് സ്വദേശികളില്‍ നിന്ന് 1.3 കോടി തട്ടിയ സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Must Read

കേരളത്തില്‍ സാമൂഹ്യപ്രവര്‍ത്തനം നടത്താനെത്തിയ സ്വിറ്റ്സര്‍ലന്‍ഡ് സ്വദേശികളില്‍ നിന്ന് 1.3 കോടി തട്ടിയ സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കൊ​ച്ചി തേ​വ​ര സ്വ​ദേ​ശി​യാ​യ എ​ന്‍​ജി​നി​യ​ര്‍ ര​വി മേ​നോ​നും വ​ര്‍​ക്ക​ല സ്വ​ദേ​ശി​യാ​യ ഭൂ​മി ഇ​ട​പാ​ടു​കാ​ര​നു​മെ​തി​രേ എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ വ​നി​ത​ക​ള​ട​ക്കം ആ​റു വി​ദേ​ശ പൗ​ര​ന്‍​മാ​രാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്.

കേ​ര​ള​ത്തി​ല്‍ ആ​ശ്ര​മം തു​ട​ങ്ങാ​നാ​ണ് സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡ് സ്വ​ദേ​ശി​ക​ള്‍ എ​ത്തി​യ​ത്. ഇ​തി​നാ​യി വ​ര്‍​ക്ക​ല​യി​ല്‍ ഭൂ​മി ഇ​ട​നി​ല​ക്കാ​ര​ന്‍ വ​ഴി ക​ണ്ടെ​ത്തി​യി​രു​ന്നു. ആ​ശ്ര​മം നി​ര്‍​മി​ക്കാ​ന്‍ ക​ര​ഭൂ​മി​യെ​ന്നു കാ​ണി​ച്ചാ​ണ് ഇ​വ​ര്‍ ഭൂ​മി ന​ല്‍​കി​യ​ത്. ഇ​തി​ന്‍റെ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ നി​ലം നി​ക​ത്തി​യെ​ടു​ത്ത ഭൂ​മി​യാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യു​ണ്ടാ​യി.

ക​ര​ഭൂ​മി​യെ​ന്ന് ക​ബ​ളി​പ്പി​ച്ച് വ​ര്‍​ക്ക​ല​യി​ലെ ഭൂ​മി ഇ​ട​പാ​ടു​കാ​ര​ന്‍ പ​ണം ത​ട്ടി​യെ​ടു​ത്തു​വെ​ന്ന് വി​ദേ​ശി​ക​ളു​ടെ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ഭൂ​മി ത​രം മാ​റ്റി അ​തി​ല്‍ ആ​ശ്ര​മം പ​ണി​തു ത​രാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്താ​ണ് കൊ​ച്ചി സ്വ​ദേ​ശി​യാ​യ എൻജിനിയ​ര്‍ പ​ണം ത​ട്ടി​യ​തെ​ന്നാ​ണ് ഇ​വ​രു​ടെ പ​രാ​തി​യി​ല്‍ ഉ​ള്ള​ത്.

ഭൂ​മി ഇ​ട​പാ​ടു​കാ​ര​നെ​തി​രെ​യു​ള്ള പ​രാ​തി ത​ട്ടി​പ്പ് ന​ട​ന്ന സ്ഥ​ല​ത്തി​ന്‍റെ പ​രി​ധി​യി​ലു​ള്ള വ​ര്‍​ക്ക​ല സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റാ​ന്‍ പോ​ലീ​സ് ആ​ലോ​ചി​ക്കു​ന്നു​ണ്ട്.

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News