Tuesday, May 18, 2021

കിടപ്പാടം നഷ്ടപ്പെടാതിരിക്കാൻ സ്വയം പ്രതിരോധം തീർക്കവെ പൊള്ളലേറ്റ് മരിച്ച നെയ്യാറ്റിൻകര സ്വദേശി രാജനെതിരെ മരണശേഷം പൊലീസ് കേസെടുത്തു

Must Read

തിരുവനന്തപുരം: കിടപ്പാടം നഷ്ടപ്പെടാതിരിക്കാൻ സ്വയം പ്രതിരോധം തീർക്കവെ പൊള്ളലേറ്റ് മരിച്ച നെയ്യാറ്റിൻകര സ്വദേശി രാജനെതിരെ മരണശേഷം പൊലീസ് കേസെടുത്തു. ആത്മഹത്യക്കും കോടതി ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനുമാണ് നെയ്യാറ്റിൻകര പൊലീസ് കേസെടുത്തത്. ആത്മഹത്യക്ക് സ്വമേധയായും ജോലി തടസ്സപ്പെടുത്തിയതിന് അഭിഭാഷക കമീഷെൻറ മൊഴിയിലുമാണ് കേസ്. രണ്ടു സംഭവവുമായി ബന്ധപ്പെട്ട് ഒറ്റ എഫ്.ഐ.ആർ ആണ് രജിസ്റ്റർ ചെയ്തത്.

ശ​രീ​ര​ത്തി​ൽ പെ​ട്രോ​ൾ ഒ​ഴി​ച്ച്​ നി​ന്ന രാ​ജ​െൻറ കൈ​യി​ലു​ണ്ടാ​യി​രു​ന്ന സി​ഗ​ര​റ്റ്​ ലൈ​റ്റ​ർ എ.​എ​സ്.​െ​എ തൊ​പ്പി​കൊ​ണ്ട്​ ത​ട്ടി​ത്തെ​റി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​താ​ണ്​ തീ​പി​ടി​ത്ത​ത്തി​ന്​ കാ​ര​ണ​മാ​യ​ത്. ആ ​പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട്​ രാ​ജ​െൻറ മ​ക്ക​ൾ ജി​ല്ല ക​ല​ക്​​ട​ർ​ക്ക്​ പ​രാ​തി ന​ൽ​കി.

പൊ​ലീ​സു​കാ​രു​ടെ ഭാ​ഗ​ത്ത് വീ​ഴ്ച​യു​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്ന് ക​ണ്ടെ​ത്താ​ന്‍ റൂ​റ​ൽ എ​സ്.​പി ബി. ​അ​ശോ​കി​െൻറ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണ​ം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ, ഒ​രു തെ​റ്റും ചെ​യ്​​തി​ട്ടി​ല്ലെ​ന്നും ത​ന്നെ ശി​ക്ഷി​ക്കു​ക​യാ​ണെ​ങ്കി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്യു​മെ​ന്നു​മാ​ണ്​ എ.​എ​സ്.​െ​എ​യു​ടെ നി​ല​പാ​ടെ​ന്ന്​ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. പി​താ​വി​െൻറ മൃ​ത​ദേ​ഹം അ​ട​ക്കം ചെ​യ്യാ​ൻ മൂ​ന്ന്​ സെൻറ്​ ഭൂ​മി​യി​ലു​ള്ള കൂ​ര​യു​ടെ മു​റ്റ​ത്ത്​ കു​ഴി​യെ​ടു​ത്ത മ​ക​ൻ ര​ഞ്​​ജി​ത്തി​നെ ത​ട​ഞ്ഞ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യും ശ​ക്ത​മാ​യ വി​കാ​ര​മാ​ണു​ള്ള​ത്. ആ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി ആ​വ​ശ്യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം അ​മ്പി​ളി​യു​ടെ മൃ​ത​ശ​രീ​ര​വു​മാ​യി ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​ലും നാ​ട്ടു​കാ​ർ ഇൗ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രു​ന്നു.

കഴിഞ്ഞദിവസം നാട്ടുകാരുമായും രാജെൻറ മക്കൾ ഉൾപ്പെടെ ബന്ധുക്കളുമായും നടത്തിയ ചർച്ചയിൽ ഉയർന്ന നാല് ആവശ്യങ്ങളടങ്ങിയ റിപ്പോർട്ട് ജില്ല കലക്ടർ നവജ്യോത് ഖോസ സർക്കാറിന് സമർപ്പിച്ചതായാണ് വിവരം. രാജെൻറ മകന് ജോലി നൽകുന്നതുൾപ്പെടെ ഇതിലുണ്ട്.

English summary

Police have registered a case against Rajan, a native of Neyyattinkara, who died of burns while defending himself to avoid losing his bed.

Leave a Reply

Latest News

നന്ദുമഹാദേവ…എങ്ങും പോയിട്ടില്ലനിങ്ങളിൽ ഓരോരുത്തരിൽ കൂടെയും.ആയിരം സൂര്യൻ ഒരുമിച്ചു ഉദിച്ച പോലെ കത്തി ജ്വലിക്കും ഓരോ ദിവസവും.ഹൃദയം പൊട്ടുന്ന വേദനയിൽ നന്ദുവിൻ്റെ അമ്മയുടെ കുറിപ്പ്

കോഴിക്കോട്: നന്ദുമഹാദേവ…എങ്ങും പോയിട്ടില്ലനിങ്ങളിൽ ഓരോരുത്തരിൽ കൂടെയും.ആയിരം സൂര്യൻ ഒരുമിച്ചു ഉദിച്ച പോലെ കത്തി ജ്വലിക്കും ഓരോ ദിവസവും.ഹൃദയം പൊട്ടുന്ന വേദനഅനുഭവിക്കുമ്പോഴും.അവന്റെ അമ്മ തളർന്ന് പോകില്ല.നന്ദുവിന്റെ വിയോഗത്തിന്...

More News