പത്തനംതിട്ട: ജനമൈത്രി ബീറ്റ് ഓഫിസര്‍ ബീറ്റ് ഡ്യൂട്ടിയുടെ ഭാഗമായി വീട്ടിലെത്തിയ ദൃശ്യങ്ങള്‍ സി.സി ടി.വിയില്‍നിന്ന് പകര്‍ത്തി വാട്സ്ആപ്പിലൂടെ വ്യാജപ്രചാരണം നടത്തിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ആറന്മുള പൊലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫിസര്‍ അജിത്ത് ഇടയാറന്മുളയിലെ ഒരു വീട് സന്ദര്‍ശനം നടത്തിയശേഷം പോകുന്ന ദൃശ്യമാണ് വീട്ടിലെ സി.സി ടി.വിയില്‍നിന്ന് പകര്‍ത്തി വാട്സ്ആപ്പിലൂടെ പ്രചരിപ്പിച്ചത്.
ഒരു യുവാവ് പൊലീസ് വേഷത്തില്‍ ഇടയാറന്മുളയിലെ വീടുകള്‍ സന്ദര്ശിെച്ചന്നും റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ ശേഖരിച്ചെന്നും താമസക്കാരുടെ വിവരങ്ങള്‍ തിരക്കിയെന്നും ആരുംതന്നെ ഇയാള്‍ക്ക് വിവരങ്ങള്‍ നല്കാതിരിക്കാന് ശ്രദ്ധിക്കണമെന്നുമാണ് സന്ദേശം പ്രചരിപ്പിച്ചത്.
വ്യാജസന്ദേശങ്ങള്‍ ശ്രദ്ധയില്‍പെട്ടതിനെത്തുടർന്ന് ഇതിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചതായും ആറന്മുള പൊലീസ് ഇന്‍സ്പെക്ടര്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും ജില്ല പൊലീസ് മേധാവി പി.ബി. രാജിവ് അറിയിച്ചു. ജനമൈത്രി എം.ബീറ്റിെൻറ (മൊബൈല്‍ ബീറ്റ്) ഭാഗമായാണ് ബീറ്റ് ഓഫിസര്‍മാര്‍ ഇത്തരത്തില്‍ ഭവനസന്ദര്‍ശനം നടത്തി വിവരങ്ങള്‍ ശേഖരിക്കുന്നത്.
English summary
Police have registered a case against Janamaithri beat officer for copying footage from his home as part of his beat duty from CCTV and spreading fake propaganda through WhatsApp