Sunday, January 23, 2022

മഴയത്ത് ഫ്‌ലൈഓവറിൽ നിന്ന് നൃത്തം ചെയ്ത യുവാവിനെതിരെ പോലീസ് കേസെടുത്തു

Must Read

മഴയത്ത് ഫ്‌ലൈഓവറിൽ നിന്ന് നൃത്തം ചെയ്ത യുവാവിനെതിരെ പോലീസ് കേസെടുത്തു.സാൻഡി സാഹ എന്ന യുവാവ് പാലത്തിൽ അനധികൃതമായി വാഹനം പാർക്ക് ചെയ്ത് ഡാൻസ് വീഡിയോ ഷൂട്ട് ചെയുകയായിരുന്നു. യുവാവിനെതിരെയും കാറിൽ ഇരുന്നവർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.

കൊൽക്കത്ത പോലീസ് ആസ്ഥാനത്ത് ഹാജരാകാനും സാൻഡി സാഹയോട് പോലീസ്
നിർദേശിച്ചിട്ടുണ്ട്. സാൻഡി തന്നെയാണ് വീഡിയോ ഫേസ്ബൂക്കിലൂടെ ഷെയർ ചെയ്തത്.ശിൽപ്പഷെട്ടി അഭിനയിച്ച ഷൂൾ എന്ന ചിത്രത്തിലെ മെയ്മ് ആയി ഹൂൺ യുപി ബീഹാർ ലൂട്ട്നെ എന്ന ഗാനത്തിനാണ് സാൻഡി നൃത്തച്ചുവടുകൾ വെച്ചത്.

മദ്ധ്യപ്രദേശിലെ ഇൻഡോറിലും കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ശ്രേയ എന്ന് യുവതി ഇൻസ്റ്റാഗ്രാം വീഡിയോക്കായി ട്രാഫിക് സിഗ്നലിൽ നൃത്തം ചെയ്തിരുന്നു. യുവതിക്കെതിരെയും പോലീസ് കേസെടുത്തിരുന്നു.

Leave a Reply

Latest News

പത്തനംതിട്ട കൊടുമണ്ണിലെ സിപിഎം–സിപിഐ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

കൊടുമൺ∙ പത്തനംതിട്ട കൊടുമണ്ണിലെ സിപിഎം–സിപിഐ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. സിപിഐ നേതാക്കളെ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലോക്കൽ സെക്രട്ടറി സുരേഷ് ബാബു, മുൻ പഞ്ചായത്തംഗം ഉദയകുമാർ...

More News