Sunday, November 28, 2021

തിരുവമ്പാടി എംഎൽഎ ലിന്‍റോ ജോസഫിന്‍റെ പേര് പറഞ്ഞ് ആൾമാറാട്ടം നടത്തിയെന്ന പരാതിയിൽ ഒരാൾക്കെതിരെ പൊലീസ് കേസ്സെടുത്തു

Must Read

തിരുവമ്പാടി എംഎൽഎ ലിന്‍റോ ജോസഫിന്‍റെ പേര് പറഞ്ഞ് ആൾമാറാട്ടം നടത്തിയെന്ന പരാതിയിൽ ഒരാൾക്കെതിരെ പൊലീസ് കേസ്സെടുത്തു. കൂമ്പാറ സ്വദേശി ജോർജ്ജിനെതിരെയാണ് തിരുവമ്പാടി പൊലീസ് കേസെടുത്തത്. കുടുംബശ്രീയുടെ മലപ്പുറം ഓഫീസിലേക്ക് എംഎൽഎയെന്ന് പറഞ്ഞു ഫോൺ ചെയ്ത് ജോലിക്ക് ശുപാർശ ചെയ്തെന്നാണ് പരാതി.

രണ്ടാംതവണയും ഫോൺ വന്നപ്പോൾ നമ്പർ പരിശോധിച്ച കുടുംബശ്രീ പ്രവർത്തകരാണ് സംഭവത്തേക്കുറിച്ച് എംഎൽഎയെ വിവരമറിക്കുന്നത്. തുടർന്ന് എംഎൽഎ പരാതി നൽകി. എന്നാൽ തന്റെ ഫോൺ നഷ്ടപ്പെട്ടെന്നാണ് ജോർജ്ജിന്റെ വിശദീകരണം.

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News