Thursday, January 27, 2022

ജില്ലയിൽ പതിനഞ്ചോളം കവർച്ചകൾ നടത്തിയ കുറുവാസംഘത്തിലെ മൂന്നു പേരെ പോലീസിന് പിടികൂടാനായത് ഇവരുടെ പ്രത്യേക സഞ്ചാരപഥം തിരിച്ചറിഞ്ഞതുവഴി

Must Read

ജില്ലയിൽ പതിനഞ്ചോളം കവർച്ചകൾ നടത്തിയ കുറുവാസംഘത്തിലെ മൂന്നു പേരെ പോലീസിന് പിടികൂടാനായത് ഇവരുടെ പ്രത്യേക സഞ്ചാരപഥം തിരിച്ചറിഞ്ഞതുവഴി. തമിഴ്‌നാട് തിരുപ്പുവനം വണ്ടാനഗർ മാരിമുത്തു (ഐയ്യാറെട്ട്), കോഴിക്കോട് തലക്കുളത്തൂർ എടക്കര തങ്കപാണ്ഡി, തഞ്ചാവൂർ ഭൂതല്ലൂർ അഖിലാണ്ടേശ്വരി നഗർ സെൽവിപാണ്ഡ്യൻ എന്നിവരാണ് ബുധനാഴ്ച അറസ്റ്റിലായത്.

ആദ്യം കുറുവാസംഘത്തെക്കുറിച്ച് വാർത്തകൾ പരന്നപ്പോൾ അത് നിഷേധിച്ച ജില്ലാ പോലീസ് പിന്നീടാണ് ഇവരുടെ സാന്നിധ്യം തിരിച്ചറിയുന്നത്.

തമിഴ്‌നാട്ടിൽനിന്ന് പകൽ ബസ്സിൽ യാത്രചെയ്ത് മോഷണംനടത്താനുള്ള സ്ഥലത്തെത്തും. മോഷണശേഷം കമ്പം, തേനി, തഞ്ചാവൂർ പ്രദേശത്തേക്ക് പോകും. ഇടവേളയ്‌ക്കുശേഷം ആനമലയിൽ ഒത്തുകൂടിയ ശേഷമാണ് കേരളത്തിലേക്ക് അടുത്ത മോഷണത്തിനായി വരികയെന്ന് പോലീസ് കണ്ടെത്തി. ഒരേ മൊബൈൽനമ്പർ ഉപയോഗിക്കില്ല. മോഷണത്തിന്‌ പോകുമ്പോൾ താമസസ്ഥലത്ത് ഫോൺ ഓഫ് ചെയ്തുവെക്കും. തിരിച്ചെത്തി കുറച്ചുദിവസം കൂടി കഴിഞ്ഞേ ഫോൺ ഓണാക്കൂ. ഒരുസ്ഥലത്ത് മോഷണംനടത്തിയാൽ തൊട്ടടുത്ത ദിവസവും അതിനുസമീപം മോഷണംനടത്തുന്നതും ഇവരുടെ രീതിയാണ്.

ഈരീതികൾ കൃത്യമായി മനസ്സിലാക്കിയതോടെ പോലീസ് ഓപ്പറേഷൻ ആരംഭിച്ചതായി ഡിവൈ.എസ്.പി. കെ.എം. ദേവസ്യ പറഞ്ഞു. ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു.വടക്കഞ്ചേരിയിൽനിന്ന് ലഭിച്ച മോഷ്ടാക്കളുടെ സി.സി.ടി.വി. ദൃശ്യം ഏറെ സഹായകമായി.

അന്വേഷണസംഘം തമിഴ്‌നാട്ടിൽ ഇവർതങ്ങുന്ന കേന്ദ്രങ്ങളിലെത്തി സി.സി.ടി.വി. ദൃശ്യവുമായി സാമ്യമുള്ളവരെ നിരീക്ഷിച്ചു. മോഷണംനടന്ന ദിവസങ്ങളിലും അടുത്ത ദിവസങ്ങളിലും കോളുകൾ സ്വീകരിക്കാത്ത ഫോൺനമ്പറുകൾ സൈബർസെൽ നിരീക്ഷിച്ചു. ആനമലയിൽ മോഷ്ടാക്കൾ അടുത്തശ്രമത്തിനായി ഒത്തുകൂടിയത് മനസ്സിലാക്കി തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു.

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News