Sunday, September 19, 2021

സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്യുന്നതിന് വക്കാലത്ത് ഏർപ്പാടാക്കി നൽകാമെന്ന് പറഞ്ഞുവിശ്വസിപ്പിച്ച് തമിഴ്‌നാട് സ്വദേശിയിൽനിന്ന്‌ ഒൻപതുലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ പോലീസ് പിടികൂടി

Must Read

സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്യുന്നതിന് വക്കാലത്ത് ഏർപ്പാടാക്കി നൽകാമെന്ന് പറഞ്ഞുവിശ്വസിപ്പിച്ച് തമിഴ്‌നാട് സ്വദേശിയിൽനിന്ന്‌ ഒൻപതുലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ പോലീസ് പിടികൂടി. പേട്ട ഗുരുകൃപ ലെയിനിൽ രോഹിത്തി (48)നെയാണ് വഞ്ചിയൂർ പോലീസ് അറസ്റ്റു ചെയ്തത്.

2018 ഒാഗസ്റ്റിലാണ് തട്ടിപ്പിന്റെ തുടക്കം. ചെന്നൈ സ്വദേശി രാജശേഖർ എന്നയാൾക്ക് ഒരു കേസിലേക്ക്‌ സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്യുന്നതിന് പ്രമുഖ അഭിഭാഷകന്റെ വക്കാലത്ത് ഏർപ്പാടാക്കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.

രാജശേഖറിന്റെയും ബന്ധുക്കളുടെയും അക്കൗണ്ടുകളിൽനിന്നു പലതവണയായി ഒൻപതുലക്ഷം രൂപ കൈക്കലാക്കിയശേഷം മുങ്ങുകയായിരുന്നു.

സിറ്റി പോലീസ് കമ്മിഷണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വഞ്ചിയൂർ പോലീസിന്റെ അന്വേഷണം.

ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണർ ഡി.കെ.പൃഥ്വീരാജിന്റെ നിർദേശാനുസരണം പേട്ട എസ്.എച്ച്.ഒ. ബിനുകുമാർ, എസ്.ഐ. പ്രജീഷ്‌കുമാർ, ജയപ്രകാശ്, എ.എസ്.ഐ. സാജരാജ്, സി.പി.ഒ.മാരായ രാകേഷ്, ജോസ്, ജിജോയ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.

Leave a Reply

Latest News

കാലടിയിൽ എത്രയും വേഗം പുതിയ പാലം നിർമിക്കുക എന്ന ആവശ്യം മുൻനിർത്തിയുള്ള സമരങ്ങൾ ശക്തമാകുന്നു

കാലടി: കാലടിയിൽ എത്രയും വേഗം പുതിയ പാലം നിർമിക്കുക എന്ന ആവശ്യം മുൻനിർത്തിയുള്ള സമരങ്ങൾ ശക്തമാകുന്നു. ഈ ആവശ്യം മുൻനിർത്തി താന്നിപ്പുഴ കേന്ദ്രീകരിച്ച് രൂപവത്കരിച്ച ജനകീയ...

More News