Tuesday, May 18, 2021

അമ്മയേയും മകനേയും കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി

Must Read

കൊല്ലം: കരുനാഗപ്പള്ളി തൊടിയൂരിൽ അമ്മയേയും മകനേയും കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. പുലിയൂർ വഞ്ചിതെക്ക് ബിനു നിവാസിൽ സുനിൽ കുമാറിന്‍റെ ഭാര്യ സൂര്യ ( 35 ), മകൻ ആദി ദേവ് (രണ്ടര) എന്നിവരാണ് മരിച്ചത്. വീട്ടിനുള്ളിൽ നിന്ന് സൂര്യ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​വ​രെ ഇ​വ​രെ വീ​ട്ടി​ൽ ക​ണ്ടി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. വൈ​കു​ന്നേ​രം ബ​ന്ധു​ക്ക​ള​ത്തി​യ​പ്പോ​ൾ വീ​ട് അ​ട​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു. ബ​ന്ധു​ക്ക​ളും പ​രി​സ​ര​വാ​സി​ക​ളും ചേ​ർ​ന്ന് വീ​ടി​ന്‍റെ ജ​നാ​ല ചി​ല്ല് പൊ​ട്ടി​ച്ച് നോ​ക്കി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

ഫോ​റ​ൻ​സി​ക് വി​ദ​ഗ്‌​ധ​രും ഡോ​ഗ് സ്ക്വാ​ഡും സം​ഭ​വ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ച ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ൾ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം സൂ​ര്യ ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​കാ​മെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം.

സൂ​ര്യ​യു​ടെ ഭ​ർ​ത്താ​വ് സു​നി​ൽ കു​മാ​ർ കൊ​ല്ല​ത്ത് വ്യാ​പാ​ര സ്ഥാ​പ​നം ന​ട​ത്തി​വ​രി​ക​യാ​ണ്. സം​ഭ​വ സ​മ​യ​ത്ത് ഇ​യാ​ൾ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല

English summery

Police have launched an investigation into the beheading of a mother and son in Thodiyoor, Karunagapally

Leave a Reply

Latest News

രണ്ട് തവണ കോവിഡ് ബാധിതനായ മന്ത്രി വിഎസ് സുനിൽകുമാറിന് കടുത്ത ചുമ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂർ: കടുത്ത ചുമയെത്തുടർന്ന് മന്ത്രി വിഎസ് സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് തവണ കോവിഡ് ബാധിതനായിരുന്നു. കോവിഡാനന്തര ചികിത്സയ്ക്കിടെയാണ് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. കഴിഞ്ഞ വർഷം...

More News