തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതിയായ കസ്റ്റംസ് ഉദ്യോഗസ്ഥ സ്വപ്ന സുരേഷിനെ ജയിലിൽ സന്ദർശിച്ചത് സംബന്ധിച്ച് അന്വേഷണം നടത്താൻ പൊലീസ് തീരുമാനം. കസ്റ്റംസ് സൂപ്രണ്ട് ആൻസി ഫിലിപ്പാണ് സ്വപ്നയെ രണ്ട് തവണ ജയിലിൽ സന്ദർശിച്ചത്. കോഫേപോസ കേസിന്റെ ഉത്തരവ് നൽകാനെന്ന പേരിലായിരുന്നു സന്ദർശനം. നവംബർ പതിനഞ്ചിന് അഞ്ച് മണിക്കൂറോളം സ്വപ്നയ്ക്കൊപ്പം ചെലവഴിച്ചു. സന്ദർശനത്തിന് ശേഷം നവംബർ 18ന് സ്വപ്നയെ ചോദ്യം ചെയ്യുകയും തൊട്ടടുത്ത ദിവസം അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റ് രേഖപ്പെടുത്താനും ആൻസി എത്തി. തുടർന്ന് നവംബർ 25ന് കസ്റ്റഡിയിൽ വാങ്ങി. ഡോളർ കടത്ത് കേസിൽ സ്വപ്നയുടെ രഹസ്യമൊഴി ആൻസിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണെന്നും പൊലീസ് പറഞ്ഞു. ഡിസംബർ മൂന്നിനാണ് സ്വപ്നയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. 2018ലെ സ്വർണക്കടത്ത് കേസിലെ പ്രതിയാണ് ആൻസി ഫിലിപ്പ്.
English summary
Police have decided to probe the visit of customs officer Swapna Suresh, accused in a gold smuggling case, to jail