Tuesday, April 20, 2021

കല്ലമ്പലത്ത് നവവധുവിനെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീക്കാനാവാതെ പൊലീസ്

Must Read

റെംഡിസിവിർ മരുന്നിന്‍റെ വിവിധ കമ്പനികളുടെ ഒഴിഞ്ഞ കുപ്പികളിൽ ഉപ്പുവെള്ളവും ആന്‍റി ബയോട്ടിക്കും നിറച്ച് കോവിഡ് വാക്സിനെന്ന പേരിൽ വിൽപന

ബംഗളൂരു: വ്യാജ കോവിഡ്​ മരുന്ന്​ കരിഞ്ചന്തയിൽ വിൽപന നടത്തിയ നഴ്​സ്​ മൈസൂരുവിൽ​ അറസ്റ്റിൽ. ഗിരിഷ്​ എന്നയാളാണ്​ പിടിയിലായത്​. റെംഡിസിവിർ മരുന്നിന്‍റെ വിവിധ കമ്പനികളുടെ ഒഴിഞ്ഞ കുപ്പികളിൽ...

വൈഗയുടെ രക്തത്തില്‍ മദ്യത്തിന്‍റെ അംശം വന്നതിന്‍റെ കാരണം തേടി പോലീസ്

കൊച്ചി: മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈഗയുടെ (13) രക്തത്തില്‍ മദ്യത്തിന്‍റെ അംശം വന്നതിന്‍റെ കാരണം തേടി പോലീസ്. മകള്‍ക്ക് മദ്യം നല്‍കിയിട്ടില്ലെന്നാണ് സനു...

സനു മോഹൻ ‘ബുദ്ധിമാനായ സൈകോ’ ആണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ; ഇന്ന് തെളിവെടുപ്പ്; ഒളിവിൽ കഴിഞ്ഞിരുന്ന കോയമ്പത്തൂരിലും ഗോവയിലുമടക്കം അന്വേഷണ സംഘം തെളിവെടുപ്പിനായി പോകും

കൊച്ചി: വൈഗ കൊലപാതക കേസിൽ അറസ്റ്റിലായ പിതാവ് സനു മോഹനെ സംഭവ സ്ഥലത്തെത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും. പതിമൂന്ന് വയസുകാരി വൈഗയെ കൊലപ്പെടുത്താൻ ശ്രമിച്ച കൊച്ചി...

തിരുവനന്തപുരം: കല്ലമ്പലത്ത് നവവധുവിനെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീക്കാനാവാതെ പൊലീസ്. അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വൈകുന്നതും ആത്മഹത്യയെങ്കിൽ മരണത്തിലേക്ക് നയിച്ച കാരണം ദുരൂഹമായി തുടരുന്നതും വെല്ലുവിളിയാവുകയാണ്. ഡോക്ടർമാരിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം കൊലപാതകത്തിന് വിദൂര സാധ്യത മാത്രമാണുള്ളത്.

ആതിരയുടേത് ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സമീപത്ത് കാണപ്പെട്ട കറിക്കത്തി ഉപയോഗിച്ച് തന്നെയാണ് കഴുത്ത് അറുത്തിരിക്കുന്നത്. ആത്മഹത്യയ്ക്ക് മുൻപായി ഉണ്ടാക്കിയതാകാം കൈകളിലെ മുറിവുകൾ. ഇത്രയുമാണ് വിവാഹം കഴിഞ്ഞ് ഒന്നരമാസത്തിനുള്ളിൽ വീട്ടിലെ കുളിമുറിയിൽ കൈഞരമ്പുകളും കഴുത്തുമറ്റ് മരിച്ചുകിടന്ന ആതിരയുടെ മരണത്തിൽ ലഭിച്ചിരിക്കുന്ന വിവരം.

ജനുവരി 15ന് നടന്ന മരണത്തിൽ അന്തിമ പോസ്റ്റ്മോർട്ടം രിപ്പോർട്ട് ഇതുവരെ തയാറായിട്ടില്ല. ഡോക്ടർമാരിൽ നിന്ന് പൊലീസ് ഇന്ന് വിവരങ്ങൾ ശേഖരിച്ചു. കൊലപാതകത്തിന് വിദൂര സാധ്യത മാത്രമാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. കൊലപാതകമാണെങ്കിൽ ഫോറൻസിക് സയൻസിൽ അവഗാഹമുള്ള ഒരാൾക്ക് മാത്രം നടത്താവുന്നത് എന്നാണ് വിലയിരുത്തൽ. 15ലധികം പേരെ ഇതിനോടകംം ചോദ്യം ചെയ്തിട്ടും കൊലപാതകത്തിലേക്കോ, ആത്മഹത്യയിലേക്കോ ബന്ധിപ്പിക്കാവുന്ന ആയ ഒന്നും ലഭിച്ചിട്ടില്ല.

ഭർത്താവിന്റെയും ആതിരയുടെയും കുടുംബത്തിന് മരണത്തിൽ സംശയമുണ്ട്. കൂടുതൽ പേരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. ആത്മഹത്യയാണെന്ന് നിഗമനത്തിൽ എത്തുമ്പോഴും വിവാഹം കഴിഞ്ഞ് ഒന്നര മാസത്തിനുള്ളിൽ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതെന്താണെന്ന എന്ന ഘടകം ഇപ്പോഴും ദുരൂഹമായി അവശേഷിക്കുന്നു

English summary

Police have been unable to clear up the mystery surrounding the beheading of a newlywed in Kallambalam

Leave a Reply

Latest News

ഇന്നുമുതല്‍ സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം രാത്രി 7.30വരെ

തിരുവനന്തപുരം: ഇന്നുമുതല്‍ സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം രാത്രി 7.30വരെ മാത്രമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഹോട്ടലുകലും റസ്റ്ററന്റുകളും 7.30 വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. ഹോട്ടലുകളില്‍...

More News