Monday, December 6, 2021

വയോധികന്റെ ദേഹത്ത്‌ മദ്യം ഒഴിച്ച്‌ തീകൊളുത്തിയ സംഭവത്തില്‍ രണ്ടുപേരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു

Must Read

കണ്ണൂര്‍: വയോധികന്റെ ദേഹത്ത്‌ മദ്യം ഒഴിച്ച്‌ തീകൊളുത്തിയ സംഭവത്തില്‍ രണ്ടുപേരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. മാങ്ങാട്ടിടം സ്വദേശികളായ വൈഷ്‌ണവ്‌, വജീഷ്‌ എന്നിവരെയാണ്‌ കൂത്തുപറമ്പ്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.
ശങ്കരനെല്ലൂരിലെ പി. ഗംഗാധരന്റെ ദേഹത്താണ്‌ കഴിഞ്ഞ ദിവസം രാത്രി തീകൊളുത്തിയത്‌. ഒരുമിച്ച്‌ മദ്യപിക്കുന്നതിനിടെ ബാക്കി വന്ന മദ്യം കഴിക്കുന്നത്‌ സംബന്ധിച്ച തര്‍ക്കമാണ്‌ ആക്രമണത്തില്‍ കലാശിച്ചത്‌. നാട്ടുകാരാണ്‌ ഗംഗാധരനെ ആശുപത്രിയില്‍ എത്തിച്ചത്‌. നെഞ്ചിലും കൈകളിലും ഗുരുതരമായി പൊള്ളലേറ്റു. പ്രതികള്‍ക്കെതിരേ വധശ്രമത്തിനാണ്‌ കേസ്‌. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. അപകടനില തരണംചെയ്‌തതായി പോലീസ്‌ അറിയിച്ചു.

Leave a Reply

Latest News

ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസിന് വിധേയനായി ! മരിക്കണമെന്നുവരെ പ്രാര്‍ഥിച്ചുവെന്ന് സ്ഫടികം ജോര്‍ജ്…

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലന്മാരില്‍ ഒരാളാണ് സ്ഫടികം ജോര്‍ജ്. താരത്തിന്റെ നെഗറ്റീവ് വേഷങ്ങള്‍ നിത്യഹരിതങ്ങളാണ്.എന്നാല്‍ ഇപ്പോള്‍ ഹാസ്യകഥാപാത്രങ്ങളാണ് താരം ചെയ്യുന്നത്. അപ്രതീക്ഷിതമായി തനിക്ക് രോഗം...

More News