Sunday, September 26, 2021

യുവതിയുടെ ശരീരത്തില്‍ അനാവശ്യമായി സ്പര്‍ശിക്കാന്‍ തുടങ്ങിയതോടെ ബഹളംവെച്ച്‌ പുറത്തേക്കിറങ്ങി ഓടുകയായിരുന്നു;യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ എക്സ്റേ ക്ലിനിക് ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു

Must Read

കോട്ടയം: യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ എക്സ്റേ ക്ലിനിക് ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു.

സ്കാനിങ് പരിശോധനക്കെത്തിയ യുവതിയെയാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കോട്ടയം കല്ലറയില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. കേസില്‍ കളമ്പുകാട് വരിക്കമാന്‍ തൊട്ടിയില്‍ സ്റ്റീഫനാണ്(57) പൊലീസ് പിടിയിലായത്.

കടുത്തുരുത്തി കല്ലറയില്‍ സ്വകാര്യ എക്സ്റേ ക്ലിനിക് നടത്തുകയായിരുന്ന സ്റ്റീഫന്‍ എക്സ്റേ എടുക്കാന്‍ വന്നപ്പോള്‍ യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയായിരുന്നുവെന്നാണ് പരാതി. സ്കാനിങ്ങിന് എത്തിയ 30 വയസ്സുള്ള യുവതിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. യുവതിയുടെ ശരീരത്തില്‍ അനാവശ്യമായി സ്പര്‍ശിക്കാന്‍ തുടങ്ങിയതോടെ ബഹളംവെച്ച്‌ പുറത്തേക്കിറങ്ങി ഓടുകയായിരുന്നുവെന്നാണ് യുവതിയുടെ മൊഴി. തുടര്‍ന്ന് ബഹളം കേട്ടെത്തിയ സമീപവാസികള്‍ പോലീസില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്നായിരുന്നു പ്രതിയെ പിടികൂടിയത്.

Leave a Reply

Latest News

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍. കൊടുവള്ളി സ്വദേശി മുഹമ്മദ്‌ ബഷീറി(ചിന്നന്‍ ബഷീര്‍ 47) നെയാണ്‌ ബംഗളുരുവില്‍നിന്നു പ്രത്യേക അന്വേഷണ...

More News