Thursday, July 29, 2021

വീട്ടമ്മയെ ആക്രമിച്ച സംഘത്തിൽപ്പെട്ട പ്രധാനിയെ പോലീസ് അറസ്റ്റ് ചെയ്തു

Must Read

കൊട്ടിയം : ആയുധങ്ങളുമായി സംഘടിച്ചെത്തി സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം വീട് അടിച്ചുതകർത്ത് വീട്ടമ്മയെ ആക്രമിച്ച സംഘത്തിൽപ്പെട്ട പ്രധാനിയെ ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തു. മയ്യനാട് താന്നി സാഗരതീരം സുനാമി ഫ്ലാറ്റ് ബ്ലോക്ക് നമ്പർ-1, ഫ്ലാറ്റ് നമ്പർ 5-ൽ ജോസ് (37) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ പതിനാറിന് രാത്രി പതിനൊന്നരയോടെയായിരുന്നു ആക്രമണം. ജോസിന്റെ നേതൃത്വത്തിൽ സംഘടിച്ചെത്തിയ സംഘം സുനാമി ഫ്ലാറ്റിലെ മൂന്നാം ബ്ലോക്കിലുള്ള ഒരു വീട്ടിലെത്തുകയും വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറി വീട്ടുസാധനങ്ങളും ജനൽച്ചില്ലുകളും ഫാനും കസേരകളും നശിപ്പിക്കുകയും വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിച്ചു പരിക്കേൽപ്പിക്കുകയുമായിരുന്നു. മയക്കുമരുന്നുകേസുകളിലെ പ്രതിയാണ് പിടിയിലായ ജോസെന്ന് പോലീസ് പറഞ്ഞു.

ഒളിവിൽപ്പോയ പ്രതിയെ സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. ഇയാളോടൊപ്പമുണ്ടായിരുന്നവർക്കായി പോലീസ് അന്വേഷണം നടത്തിവരികയാണ്. ജോസിനെ റിമാൻഡ്‌ ചെയ്തു. സുനാമി ഫ്ലാറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്നുവിൽപ്പന നടത്തിവരുന്ന സംഘത്തിൽപ്പെട്ടയാളാണ് ജോസെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇരവിപുരം പോലീസ് ഇതേക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഇരവിപുരം എസ്.എച്ച്.ഒ. അനിൽകുമാർ, എസ്.ഐ.മാരായ അരുൺ ഷാ, ദീപു, ജയകുമാർ, എ.എസ്.ഐ. ഷാജി, സി.പി.ഒ. വിനു വിജയ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Latest News

കാലുള്ള നക്ഷത്രങ്ങൾ;ജന്മ അനുജന്മ നക്ഷത്രങ്ങൾ ഏതൊക്കെ? അവരുടെ നക്ഷത്ര നാഥൻമാർ ആരൊക്കെ ?ഏതൊക്കെ നക്ഷത്രത്തിനാണ് നക്ഷത്ര സന്ധി വരുന്നത് ?

നക്ഷത്രം അശ്വതി മുതൽ രേവതി വരേയുള്ള 27 നക്ഷത്രങ്ങൾ ഉണ്ട് അവ ഏതൊക്കെ എന്ന് നോക്കാം അശ്വതി, ഭരണി, കാർത്തിക ,രോഹിണി, മകീര്യം, തിരുവാതിര, പുണർതം, പൂയം,...

More News